വിരുന്നുകാര്‍





എന്റേയും

നാലുപെണ്‍കുട്ടികളുടേയും

മനം നിറഞ്ഞ

ഓണാശംസകള്‍

..................................................................................
വിരുന്നുകാര്‍
കഴിഞ്ഞ മാസം അനുജനും കുടുംബവും അവധിക്ക് വന്നിരുന്നു. പതിവുപോലെ ഞങ്ങള്‍ അവരെ സ്വീകരിക്കാനായി പോകുകയും ചെയ്തു. മക്കള്‍ക്കായിരുന്നു ആവേശം മുഴുവനു. മാത്രമല്ല, അനുജനു പുതുതായി ജനിച്ച മോളെ കാണാനും വാരിപുണരാനും ഒക്കെയുള്ള മത്സരപദ്ധതികള്‍ അവര്‍ ആവിഷ്കരിച്ചിരുന്നു. എങ്കിലും, അവരുടെ കണ്‍മിഴികള്‍ കാത്തിരുന്നത് 'ഷാന്‍'എന്ന കുസൃതി പയ്യനിലായിരുന്നു.

അതെ....അവനെനിക്കും പുന്നാരയാണ്. നാട്ടിലായിരുന്നപ്പോള്‍ അവനെപ്പോഴും 'സുമിമ്മച്ചി' തന്നെയായിരുന്നു മുഖ്യം. അവന്റെ സങ്കടവും പരാതികളും എല്ലാം എന്നിലാണ്‌ അര്‍പ്പിച്ചിരുന്നത്. വികൃതിയുടെ കളിത്തോഴനായിരുന്നു അവനെങ്കിലും എനിക്കെന്നും അവനെന്റെ പുന്നാര കുസൃതിച്ചെക്കനാണ്. ഒരു മകന്റെ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞതും അവനിലൂടെയാണ്‌.

"അവനാണെന്റെ മയ്യിത്തും കട്ടില്‍ ചുമക്കേണ്ടവന്‍“
ഭര്‍ത്താവില്‍ നിന്നും ഇടക്കിടെ ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിനൊരു നോവനുഭവപ്പെടുമെങ്കിലും, അതൊരു യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടു. അദ്ദേഹവും അവനെ ഒട്ടേറെ സ്നേഹിക്കുന്നുണ്ട്. മാത്രമല്ല, എന്റെ വീട്ടില്‍ ഒരാണ്‍തരിയില്ലാത്തതിന്റെ പോരായ്മ എന്റെ ഉമ്മ ആവോളം അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നിത്യാനുഭവമാണ്. അതുകൊണ്ടാകാം"വയസ്സുകാലത്ത് നമ്മുടേയും ഗതി ഇതൊക്കെതന്നെയാടൊ" എന്ന ആ ഒറ്റപ്പെടലിന്റെ ആത്മഗതം പലപ്പോഴും പുറത്തേക്ക് വരാറുള്ളത്.
"ഇല്ലെന്നേയ്....നമുക്കല്ലേ നമ്മുടെ മോനുള്ളത് "
എന്നു പറഞ്ഞ് ആ സജല നിമിഷങ്ങളെ ഞാന്‍ വഴി മാറ്റി വിടും.
(എന്റെ ഓരോ പായ്യാരം പറച്ചിലേയ്..........)

പ്രതീക്ഷിച്ചതുപോലെ തന്നെ, മോന്‍ സുമിമ്മച്ചീന്നും വിളിച്ച് ഓടി വന്നതും എന്റടുത്തേക്കായിരുന്നു വാരിയെടുത്തുമ്മവെച്ചും തലയില്‍ തലോടിയും ഞാനവനെ ചാരെയണച്ചു। വാസ്തവം പറയാലൊ... എല്ലാവരോടും കുശലം ചോദിക്കുന്നതിനിടയില്‍ ഞാനെന്റെ നാലുവയസ്സുകാരി(സമ)യെ മറന്നു. കാറില്‍ കയറാന്‍ നേരം മോളെ കാണുന്നില്ല. മനസ്സ് ഒന്ന് പിടഞ്ഞു. ( ഇപ്പോഴത്തെ കാലമല്ലേ...?). നോക്കിയപ്പൊഴുണ്ട് ആരെയോ കാത്തുനില്ക്കുന്നതു പോലെ, വിമാനത്താവളത്തിന്റെ സ്വീകരണവാതിലില്‍ അവള്‍ ....!!!?.
"എന്താ മോളെ....നമുക്ക് പോകണ്ടേ....?"

ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ചോദിച്ചു.

"ഉമ്മച്ചീ...ഉമ്മച്ചീ....ഉപ്പച്ചി ഇനീം വന്നില്ലല്ലോ"!!?.

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം..!!

"ഉപ്പച്ചി പെരുന്നാളിനു വരും"

എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നു.
എങ്കിലും, ആ കുഞ്ഞു മനസ്സിന്റെ നോവ് ഞാനറിഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നുകാരനെ പോലെ എത്തുന്ന ഉപ്പച്ചിയുടെ ഒരു വലിയ രൂപം ആ ഇളം മനസ്സിലെ കാന്‍‌വാസില്‍‌ ഞാന്‍ മെനഞ്ഞിരുന്നു. കൂട്ടികൊണ്ടു പോരുമ്പോഴും അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ടേ യിരുന്നു.

ഇളം മനസ്സിന്റെ നൊമ്പരങ്ങള്‍ നാം അന്നം തേടുന്ന തത്രപ്പാടില്‍ അറിയാതെ പോകുന്നു. തെല്ലൊരിടങ്ങേര്‍ ഹൃദയത്തില്‍ ധ്വനിയുണര്‍ത്തിയെങ്കിലും ആ ധ്വനിയുടെ അകലം മോന്റെ സാമീപ്യം കുറച്ചു തന്നു. അല്ലെങ്കിലും എല്ലാം സഹിക്കേണ്ടവളാണല്ലോ ഗള്‍ഫുകാരന്റെ ഭാര്യ.


യാത്രയിലുടനീളം മോന്‍ എന്റെ അടുത്തു തന്നെയായിരുന്നു. സമയ്ക്ക് അത് അത്രയ്ക്കങ്ങോട്ട് പിടിയ്ക്കുന്നില്ലെന്ന് തോന്നുന്നു. 'കുനിട്ടും പോരും' പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്റുമ്മച്ചി...എന്റുമ്മച്ചി ന്ന് പറഞ്ഞ് ഇടി കൂടാന്‍ തുടങ്ങിയിരിക്കുന്നു അവര്‍ പരസ്പരം. ഇതൊന്നുമറിയാതെ മനോഹരമായി ചിരിച്ചു കൊണ്ട് തറവാട്ടിലെ പുതിയ താരം 'ഹണി മോള്‍ '(ഹനിന്‍) ഞാനൊന്നറിഞ്ഞില്ലേ...എന്നമട്ടില്‍ യാതൊരപരിചിതത്വവും കാണിക്കാതെ എന്റെ മൂത്തവളായ മഞ്ചുവിന്റെ മടിയില്‍ ഇരിപ്പുണ്ട്.

ഉറക്കത്തിന്റെ ആലസ്യം അലട്ടിയതിനാലാവണം അധിക പേരും മയക്കത്തിലേക്കു വഴുതിയിരിക്കുന്നു। ഞാനും ഒരൂട്ടം ആലോചിച്ചു കൊണ്ടും ഇരുന്നു। നീണ്ട പതിനഞ്ച് വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തില്‍ ഒരുമിച്ച് ജീവിച്ചത് ഏകദേശം രണ്ടു വര്‍ഷക്കാലം । അതും പലപ്പോഴായി, മനസ്സില്‍ ഒരു നല്ല ചിത്രം വരച്ച് വരുമ്പോഴേക്കും യാത്രയാകും . തന്നിട്ടു പോയ സുന്ദര മുഹൂര്‍ത്തങ്ങളെ അനശ്വരമാക്കി മക്കളിലേക്ക് പകര്‍ന്നു നല്‍കി അന്യമായിരുന്ന ഉപ്പച്ചിയെ അവരുടെ മനസ്സില്‍ ഞാന്‍ ജീവിപ്പിച്ചു. ഇന്നവര്‍ക്ക് ഉപ്പച്ചി ജീവനാണ്. ഒരു ഭര്‍ത്താവിനു വേണ്ടി ഇതില്‍ കൂടുതല്‍ എന്താണ്‌ ചെയ്യേണ്ടത്....?
"ഉമ്മച്ചി പ്പൊ ന്താ ആലോചിച്ചത്....; ഉപ്പച്ചിയെ കുറിച്ചല്ലെ......?ഞാനും അങ്ങനെ തന്നെയായിരുന്നു." രണ്ടാമത്തെ മകള്‍ 'ചിഞ്ചു'വിന്റെ ചോദ്യവും ഉത്തരവുമായിരുന്നു അത്.
പിന്നീടെപ്പോഴൊ ഞാനും ചെറുതായൊന്നു മയങ്ങി। മൂന്നാമത്തവള്‍ 'മീനു'വിന്റെ വിളി കേട്ടാണു ഞാനുണര്‍ന്നത്.
"ഉമ്മച്ചീ വീടെത്തി".
****************************************************
“ഹയ്യോ....ഈ പിള്ളാരെ കൊണ്ടു ഞാന്‍ തോറ്റു“.
രണ്ടു പേരും വികൃതിയുടെ തകൃതിയിലാണ്. എന്തിനും ഏതിനും മത്സരം. എന്നിരുന്നാലും രണ്ടു പേര്‍ക്കും ഒരിക്കലും പിരിഞ്ഞിരിക്കാനും കഴിയില്ല. എന്നാല്‍, കണ്ടുമുട്ടിയാലോ!!!; കീരിയും പാമ്പും പോലെയാണ്. സമ ഒരു വിധത്തിലും വിട്ടു കൊടുക്കാന്‍ തയ്യാറില്ല. ഭയങ്കര വാശിക്കാരിയാണവള്‍‌. ശരിയ്ക്കും ഞാന്‍ വശം കെട്ടൂന്ന് പറയാലൊ.

ന്തായാലും അവന്‍ കിട്ടിയ സ്വാതന്ത്ര്യം ആസ്വതി‍ക്കുകയാണ് ഒച്ചയും ബഹളവുമൊക്കെയായിട്ട്, കൂ‍ട് തുറന്നു വിട്ട കിളിയെ പോലെ.

ദിനങ്ങള്‍‌ ഓരോന്നും കൊഴിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുകയാണ്। അവധിക്ക് വന്നരെ കണികാണാന്‍ പോലും കിട്ടുന്നില്ല। ന്നാലും മോനെവിടേയും പോകില്ല।
അല്ലേലും ആരെങ്കിലും ഗള്‍ഫീന്ന് വന്നാല്‍‌ അവരുടെ ഗതികേടാ...(?)। മുഴുവന്‍‌ യാത്ര തന്നെ, കുടുംബാംഗങ്ങളുമായി ചിലവഴിക്കാന്‍‌ ‍ഒരിക്കലും അവന് സമയം കിട്ടാറില്ല. ഇങ്ങിന്യാച്ചാ വരാതിരിക്യാ ഭേധം. പോയില്യങ്കിലോ..? പരിഭവം പറച്ചിലാ എല്ലാര്‍ക്കും. എന്റെ കെട്ട്യോന്റെ അവസ്ഥയും വിഭിന്നമല്ല. ബാക്കിള്ളോര്‍ നോമ്പും നോറ്റ് കാത്തിരിക്കുന്നത് വെറുത്യാ. അത്രയ്ക്ക് സങ്കടം തൊന്നും.

അവസാനം ആ ദിനവും വന്നടുത്തു. വീട്ടിലെ ഉത്സവഛായ മങ്ങി......; ഒരു തിരിച്ചു പോക്കിന്റെ ഒരുക്കങ്ങള്‍‌....മോന്‍ ഒന്നുമറിയാതെ കളിയില്‍ തന്നെയാണ്.
“ഷാന്‍ ഒരുങ്ങിക്കോ... നമുക്ക് പോകണ്ടേ..?”
“എങ്ങോട്ട്”



“ഗള്‍ഫില്‍ക്ക്”
“ഇല്ല,.. ഞാനില്ല.. ഉമ്മച്ചി പൊയ്ക്കോ”


മോന്റെ മട്ടും ഭാവവും മാറി, സന്തോഷമെല്ലാം സങ്കടത്തിന് വഴിമാറി കൊടുത്തു. അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഒരു നിലയ്ക്കും കുട്ടി പോകാന്‍‌ സമ്മതിക്കുന്നില്ല. നിര്‍ബന്ധിച്ച് വസ്ത്രം മാറി യാത്രക്ക് തയ്യാറായിട്ടും അവന്‍‌ ഉറച്ച നിലപാടില്‍‌ തന്നെ.
“സുമിമ്മച്ചീ ന്നെ കൊണ്ടോകല്ലേന്ന് പറ....നിക്കാരാ അവിടെള്ളത്”
മോന്‍‌ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. യാത്രയാക്കാന്‍ വന്നരെയെല്ലാം കണ്ണീരണിയിച്ചു. എന്റെ മനസ്സില്‍‌ സങ്കടത്തിന്റെ പെരുമ്പറയടിച്ചു. ഒപ്പം കണ്ണീരും പെയ്തിറങ്ങി. അവനെ അവര്‍‌ ഹൃദയത്തില്‍‌ നിന്നും പറിച്ചെടുക്കും പോലെ പിടിച്ചു കൊണ്ടു പോയി. ഇനിയൊരു കാത്തിരിപ്പിന്റെ നീളം കണക്കാക്കാന്‍ ആകാതെ........... എനിക്ക് തടയാനാവില്ലല്ലോ..?.അവന്റെ തേങ്ങലുകള്‍ക്ക് മുന്‍പില്‍ ഞാന്‍ നിസ്സഹായയായി. അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് യാത്രാമംഗളമേകി.
‘അല്ലാഹുമ്മ സഹ്ഹറ ലെനാ.............’

പിടയുന്ന വാല്‍‌കഷ്ണം.......
നാം അറിയാതെ പോകുന്ന കുഞ്ഞു മനസ്സിന്റെ താളങ്ങള്‍

28 comments:

സുമയ്യ said...

ഹൃദയത്തെ നോവിക്കുന്ന വിരുന്നുകാര്‍...
അഭിപ്രായം അറിയിക്കണേ..

B Shihab said...

ഹൃദയത്തെ നോവിക്കുന്ന വിരുന്നുകാര്‍

opinion not correct

athithy devo bhava

സുമയ്യ said...

ഷിഹാബ് പോസ്റ്റ് വായിച്ചില്ലെന്ന് തോന്നുന്നു.

ശ്രീ said...

പാവം കുട്ടികള്‍... നാടും നാടിന്റെ പച്ചപ്പും വിട്ടു മരുഭൂമിയിലേയ്ക്ക് പോകാന്‍ അവര്‍ക്കെങ്ങനെ തോന്നും?

രസികന്‍ said...

മുഴുവന്‍‌ യാത്ര തന്നെ, കുടുംബാംഗങ്ങളുമായി ചിലവഴിക്കാന്‍‌ ‍ഒരിക്കലും അവന് സമയം കിട്ടാറില്ല. ഇങ്ങിന്യാച്ചാ വരാതിരിക്യാ ഭേധം. പോയില്യങ്കിലോ..? പരിഭവം പറച്ചിലാ എല്ലാര്‍ക്കും.
ശരിയാണു സുമയ്യാ ഓരോ അവധിക്കാലത്തും പലകാര്യങ്ങളും മനസ്സിൽ കണ്ടുകൊണ്ട് നാട്ടില്പോകുന്ന ഗൾഫുകാരനു ഒന്നിനും സമയം കണ്ടെത്താൻ കഴിയാറില്ല

ഈ പോസ്റ്റിലെ ചില വിവരണങ്ങൾ മനസ്സിൽ എവിടെയോ ഒരു തേങ്ങലുണ്ടാക്കി എന്നത് സത്യം. എല്ലാവരും പറയുന്നപോലെ ഞാനും പറയുന്നു “വിധി” (ഓരോ പ്രവാസ കുടുംബത്തിന്റെയും).

പിരിക്കുട്ടി said...

hmmmmmmmm...........
gud post ithatha....

convey my happy ramadan & onam wishes to manju chinju..minnu and sama ,,,,,,,,,,

ഉപാസന || Upasana said...

:-)
Some words cant read (background problem)

Go ahead
:-)
Upasana

ഭൂമിപുത്രി said...

സുമയ്യ,വീട്ടിൽ നാല് പെൺകുട്ടികളാണെന്നറിഞ്ഞ് സത്യത്തിൽ കുശുമ്പ് തോന്നുന്നുണ്ട് കേട്ടൊ.അവർ വലുതാകുന്തോറും അമ്മയുടെ ഏറ്റവും വിലപ്പെട്ട കൂട്ടുകാരികളായി മാറും.പെൺകുട്ടികൾക്ക് മാത്രം അമ്മയ്ക്ക തരാനാകുന്ന ആ ഒരു ഊഷ്മളതയും പരസ്പരധാരണയും അലിവും ആർദ്രതയും ഒക്കെ ആസ്വദിയ്ക്കു.ഒരു പ്രായമെത്തുമ്പോൾ അവരെ നിർബ്ബന്ധമായും കൊത്തിയകറ്റുന്ന ഇവിടുത്തെ വ്യവസ്ഥിതി കാരണമാൺ,ആൺകുട്ടിയില്ലെങ്കിൽ എല്ലാം വ്യർത്ഥമെന്ന തോന്നലുണ്ടാക്കുന്നതു.
ഉമ്മച്ചിയേയയും ഉപ്പച്ചിയേയും കൈവിടാതെ,എന്നുംപരിപാലിയ്ക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുത്തുനോക്കു..അപ്പോഴറിയാം പെണ്മക്കൾ തുണയാകുന്നതിന്റെ പ്രത്യേകാനുഗ്രഹം.

PIN said...

നല്ല പോസ്റ്റ്‌.

കുട്ടികളുടെ കുഞ്ഞുനൊമ്പരങ്ങൾ വലിയവർ പലപ്പോഴും അവഗണിക്കുന്നു. അത്‌ ജീവിതത്തിന്റെ അനിവാര്യതയായി വ്യാഖ്യാനിക്കപ്പെടുന്നു...

Anonymous said...

im your favorite reader here!

കെട്ടുങ്ങല്‍ said...

നന്നായിട്ടുണ്ട്.അസ്സലിന്റെ ആര്‍ദ്രതയും അനുഭൂതിയും...

ഗീത said...

സുമയ്യാ, ആ ദു:ഖം മന‍സ്സിലാകുന്നുണ്ട്...
പിന്നെ, പെണ്‍‌‍‌കുട്ടികളേ ഉള്ളു എന്നു കരുതി സങ്കടപ്പെടണ്ട..

സുമയ്യ ആണ്‍കുട്ടികളുടെ മുത്തശ്ശിയാവും തീര്‍ച്ച.

നല്ല എഴുത്താണ് കേട്ടോ.

കുറുമാന്‍ said...

ഇന്നാട്ടോ കാണുന്നത്. വൈകിയെങ്കിലും പറയട്ടെ,

സ്വാഗതം ബൂലോഗത്തിലേക്ക്.

തുടര്‍ന്നെഴുതുക.

Dewdrops said...

ഇത്തയുടെ ഈ എഴുത്തിൽ പെൺകുട്ടികാളാണ് എന്ന സങ്കടം ഒരായിരം പ്രാവശ്യം ഇങ്ങിനെ വരുന്നുണ്ടല്ലൊ? എന്തിനാ എന്റെ ഇത്ത വിശമിക്കുന്നെ ഇതാത്തക്ക് എന്റെ ഉമ്മച്ചിയുണ്ട് കൂട്ടിന്ന്.എനിക്കും മൂന്ന് അനുജത്തിമാരാണ്.പിരിക്കുട്ടിയാണ് ഈ ബ്ലോഗ് എനിക്ക് പരിചയപ്പെടുത്തിയത്.പിന്നെ പെണ്ണായാലും ആണായാലും എല്ലാം അവിടുന്നല്ലേ?രണ്ട് കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുക.
പിന്നെ ഇത്താ ഈ എഴുത്തിന്റെ ഫോണ്ട് അല്പം വലുതാക്കാമോ? എന്റെ മാത്രം പ്രശ്നമാണെങ്കിൽ സോറി........ :-)

സസ്നേഹം,
കുഞ്ഞിമണി.

Unknown said...

avadhi kazhinju thirichu varumpol mon bhayangara karachilanu. enikkum manasu pizhuthedukkunna vishamamanu.ennalum thirichu varathe pattillallo.nalla ezhuttanu sumayya.aasamsakal

നരിക്കുന്നൻ said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ഈ നൊമ്പരം എല്ലാ പ്രവാസി ഭാര്യമാരുടേതുമാണ്. ഇത് കാണാതെ പോകുന്നത് പാപമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ ഈ കാത്തിരിപ്പിനും ഒരു സുഖമില്ലേ ഇത്താത്താ...എഴുത്തിൽ ഒരു ആൺ കുട്ടിയില്ലാത്തതിന്റെ വേദന മനസ്സിലാകുന്നു. എല്ലാം കാരുണ്യവാനായ ദൈവത്തിന് വിടുക. ഭൂമിപുത്രി പറഞ്ഞ പോലെ നാലു കൂട്ടുകാരായ പെണ്മക്കൾ ഒരു ഭാഗ്യം തന്നെയല്ലേ....?
ഓരോ അവധിക്കാലവും നൽകുന്ന ഒത്തിരി ഓർമ്മകളുമായി പ്രവാസി മടങ്ങുമ്പോൾ ഒരു നൊമ്പരമായി ചിലരെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നു.

എല്ലാ ആശംസകളും നേരുന്നു.

ഷാനവാസ് കൊനാരത്ത് said...

വരുന്നവര്‍ തിരിച്ചുപോകുമ്പോള്‍ വേദനിക്കുന്നത് സുമനസ്സുകള്‍ക്കാണ്. വന്നതാരായാലും, വിരുന്നുകാരാണെങ്കില്‍ അവര്‍ക്ക് തിരിച്ചുപോയല്ലേ മതിയാകൂ? ഇത്തരം നോവുകള്‍ കൂട്ടിവെക്കുക. വരും, ഒരുനാള്‍... ഒരിക്കലും തിരിച്ചുപോകാത്ത സ്വന്തം ചങ്ങാതി. എല്ലാ നോവും കഴുകികളയാന്‍. കാത്തിരിക്കുക; ആ നല്ല നാളേയ്ക്കുവേണ്ടി നാല് പെണ്‍കുട്ടികളും...

അസ്‌ലം said...

കുട്ടികളില്ലാത്ത എത്രയോ പേരുണ്ട് നമുക്ക് ചുറ്റും
എല്ലാം നൽകിയവനേ സ്മരിക്കുക.
ഇത്രമാത്രം -മനു-

അസ്‌ലം said...

sorry sumi innale ente vittil vannirunnalle tv onakkiyappole onnum kanan kazinjilla sorry iee linkil click chaithu iee video onnu kananam http://www.youtube.com/watch?v=6ET7ogVd10w&feature=related
kanunnilla enkil flash player download chaithathinu shesham shramikkuka ithoru innathe manushyanum mreghavum thammilulla vithyasam namme padippikkunna oru sambavam thanneyanu sorry oru padu neendu poyi eniyum post cheyyuka

അസ്‌ലം said...

ഇതേ നോവുമായ് ഞാനും കുടുംബവും കഴിയുന്നു കാരണം ഞങ്ങള്‍ക്ക് 2 ആണ്‍കുട്ടികാളാണ് ഒരു പെണ്‍കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നു.പക്ഷേ രണ്ടും
സിസേറിയനും..............?ഇനി എത്ര നാള്‍

Tince Alapura said...

നന്നായിട്ടുണ്ട് ഓരോ പ്രവാസ കുടുംബത്തിന്റെയും“വിധി” നാടും നാടിന്റെ പച്ചപ്പും വിട്ടു മരുഭൂമിയിലേയ്ക്ക് പോകാന്‍ അവര്‍ക്കെങ്ങനെ തോന്നും?

യാമിനിമേനോന്‍ said...

നന്നായിരിക്കുന്നു.........
കുട്ടികളുടെ മനസ്സിനെ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ കുഴപ്പം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിരഹത്തിന്റെ നൊമ്പരങ്ങളും പുനഃസമാഗമത്തിന്റെ സമാശ്വാസവും ഇടവിട്ടിടവിട്ടനുഭവിച്ചു തീര്‍ക്കുന്ന തുടര്‍ക്കഥയാണ്‌ കേരളീയ പൊതുസമൂഹത്തിന്റേത്.

ലോകത്തിലെ മറ്റൊരു ഭൂവിഭാഗത്തിലും ഈ രീതിയില്‍ ഇത്രയധികം ആളുകള്‍ ഒന്നാകെ പ്രവാസികളും നാട്ടിലുള്ള പ്രിയജനങ്ങള്‍ വിരഹാര്‍ത്തരുമായി കഴിയുന്നുണ്ടാവില്ല.....

നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷം അഭിവീക്ഷിക്കുമ്പോള്‍ ഈ ദുരവസ്ഥയില്‍നിന്ന് വരുംതലമുറയെങ്കിലും രക്ഷപ്പെടുമെന്നതിന്റെ ശുഭസൂചനകളും ലഭ്യമല്ല ...........

ദൂഷിതവലയത്തില്‍ പെട്ട് ഉഴലുന്ന ഈ അഭിശപ്തത തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.......

സുമയ്യയുടെ കണ്ണീരിന്റെ നനവുള്ള ആഖ്യാനത്തിലൂടെ ഈ സുഃഖസത്യത്തിന്റെ പൊള്ളല്‍ വീണ്ടും ഉള്ളം അറിഞ്ഞു......

B Shihab said...

i read now, നന്നായിട്ടുണ്ട്

ജിപ്പൂസ് said...
This comment has been removed by the author.
Anonymous said...

It seems different countries, different cultures, we really can decide things in the same understanding of the difference!
Personalized Signature:我喜欢淮安掼蛋,靖江青儿,南通长牌,姜堰23张,常州麻将这些地方言游戏

Anonymous said...

It seems a little more than I need to check the information, because I was thinking: Why does not my GLOG these things!
fishing net

Sureshkumar Punjhayil said...

Varunnathinekkal pokunnathu thanneyalle vedana... Penkuttikal daivathinte varadanamanu ketto.. Njangalkku penkuttikaleyanu kooduthalishttam.. Nannayirikkunnu

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates