കണിക്കൊന്നയോട്...

ഒരു വിഷുപ്പുലരിയില്‍,

നീളവാലന്‍ കിളി ചോദിച്ചു-

ഇരുളാര്‍ന്ന ഭൂമിയില്‍ നിറമോടെ
ദര്‍ശനമേകാന്‍ എങ്ങിനെ

കഴിയുന്നു എന്‍ കുടമണിക്കൊന്നേ?.


അരുമയാം എന്‍റെ ഓലവാലന്‍ കിളീ...

പ്രതീക്ഷകളില്ലാത്ത ഈ ഭൂമികയില്‍

നീറുന്ന മനസ്സുകള്‍ക്ക് ഈ-

പുഞ്ചിരി ഒരാശ്വാസമായെങ്കിലോ?,
അര്‍പ്പിച്ച ദൌത്യങ്ങള്‍ ചെയ്തീടുക,

അതാണ് സൃഷ്ടിക്ക്

സൃഷ്ടാവിനോടുള്ള ബാധ്യതയും.എല്ലാവര്‍ക്കും ‘വിഷു’ ആശംസകള്‍


ചിത്രം- രതീഷ് കൃഷ്ണവാദ്യാര്‍


 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates