നാലു പെണ്‍കുട്ടികള്‍ഞാന്‍‌ സുമയ്യ
തൃശൂര്‍‌ ജില്ലക്കാരി
ഗുരുവായൂര്‍‌ ലിറ്റില്‍‌ ഫ്ലവര്‍‌ കോളേജില്‍‌ നിന്ന് ബിരുദം
വിവാഹിത
ഭര്‍ത്താവ് വിദേശത്ത്
ഞങ്ങള്‍ക്ക് ‘നാലു പെണ്‍കുട്ടികള്‍’
മുന്‍പ് ഒരു സ്വകാര്യ സ്കൂളില്‍‌ ജോലി നോക്കിയിരുന്നു,
ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം;

ഒരൂസം സ്കൂള്‍ വിട്ടു വന്ന നേരം, ഉമ്മ പതിവില്ലാതെ പത്രത്തില്‍ കാര്യമായി നോക്കുന്നത് കണ്ടു.
"എന്താ ഉമ്മാ പ്രത്യേകിച്ച്" എന്ന് ചോദിച്ചു കൊണ്ട് ഞാനും പത്രത്തിലേക്ക് തലയിട്ടു നോക്കി.
ഒരു പീഡനക്കേസാണ്...!!!അന്നെന്റെ പ്രായം പത്തൊ പതിനൊന്നൊ ആണെന്ന് തോന്നുന്നു.
എന്റെ മനസ്സില്‍ പീഡനം എന്ന വാക്ക് കുരുങ്ങിക്കിടന്നു.
പിന്നെയും ഞാന്‍ തലയിട്ടപ്പോള്‍ ....."മണക്കുന്നൂലോകുട്ടീ... പോയി കുളിച്ചോണ്ടും വരൂ".എന്റെ മനസ്സ് മുഴുവന്‍ പീഡനത്തിലായി.കുളി എങ്ങിനെയോ കഴിച്ചു. വന്നപ്പോഴേക്കും, ഉമ്മ ചായ ഉണ്ടാക്കാന്‍ പോയിരുന്നു. ഞാന്‍ ആര്‍ത്തിയോടെ പത്രം എടുത്തു വായിച്ചു.പീഡനം........മനസ്സില്‍ ആശങ്ക വര്‍ദ്ധിച്ചു.ഉമ്മ ചായ എടുത്തു വന്നതും..!!

"എന്താ ഉമ്മാ പീഡനം ന്ന് പറഞ്ഞാല്‍..?"
ഉമ്മ ഒന്ന് ഞെട്ടി,"അത് മോളെ....നീ ആ പത്രം എടുത്തു വായിച്ചു...... ല്ലെ..?।
ഉമ്മ പറയാന്‍ മടിച്ചു. എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എന്തെങ്കിലും പറയാതെ നിവൃത്തി ഇല്ലായിരുന്നു. പറഞ്ഞ കൂട്ടത്തില്‍ ചിലതെന്റെ മനസ്സില്‍ പതിഞ്ഞു. അന്യ പുരുഷന്മാരുമായി സംസാരിക്കരുത്, തൊടരുത് എന്നൊക്കെ. പിന്നീടുള്ള എന്റെ ചലനങ്ങളൊക്കെ വളരെ ശ്രദ്ധിച്ചായിരുന്നു. എന്തിനേറെ, ബസ് കണ്ട്ക്റ്റര്‍ ബാക്കി പൈസ തരുന്ന സമയത്ത് എന്റെ കൈവെള്ളയില്‍ തൊട്ടാലൊ..?, അപ്പോള്‍ ഞാന്‍ പീഡിതയാവില്ലേ, ഗര്‍ഭം ധരിച്ചാലൊ...?..... അങ്ങിനെ ഒട്ടേറെ സംശയങ്ങളും.....!. കോളേജിലൊക്കെ ചെര്‍ന്നു ഒരു തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തിപ്പോന്നു.

പിന്നീട്, കാലം എന്നെ മങ്ങല്യത്തില്‍ എത്തിച്ചു, ഞാന്‍ നാലു പെണ്‍കുട്ടികളുടെ അമ്മയായ. അവര്‍ വളരുംതോറും അവര്‍ക്കും സംശയങ്ങള്‍ കൂടിവന്നു. സംശയനിവാരണത്തിന് ഞാന്‍ നിര്‍ബന്ധിതയായി അല്ലെങ്കില്‍ ഞാനതിന്‌ ബാധ്യസ്ഥയായി.അങ്ങിനെ ഒട്ടേറെ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധിപ്പിച്ചു. അവര്‍ തൃപ്തരായി, മാത്രമല്ല എല്ലാ വൈകുന്നേരവും ഞങ്ങള്‍ ഒത്തുകൂടി കഥയും കവിതയും കളിയും കാര്യവുമായി സമയം ചിലവഴിച്ചു. ഞങ്ങള്‍ ചെങ്ങാതികളെ പോലെ ആയി. അവര്‍ക്കെന്നിലെ അമ്മയെ അറിയാന്‍ കഴിഞ്ഞു. എനിക്കവരിലെ സ്നേഹത്തേയും സര്‍ഗ്ഗവാസനയും അറിയാന്‍ കഴിഞ്ഞു. ഞാന്‍ തീര്‍ത്തും സന്തോഷവതിയായി.
ക്ഷമിക്കണം കുറെ കത്തിയടിച്ചു ബോറടിപ്പിച്ചു...ഇല്ല? ഒരു തുടക്കക്കാരിയുടെ അസ്ക്യതയായി കണക്കാക്കുക.

അങ്ങിനെ ഞങ്ങളിലൂടെ ഉരുത്തിരിഞ്ഞ കാലീകപ്രസക്തിയുള്ള രചനകളും മറ്റു പാചക വാചക കസര്‍ത്തുകളും എഴുതണം ന്ന് തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവാണ്‌ ഈ ബൂലോഗത്തേയും ബൂലോഗവാസികളെയും കുറിച്ച് പറഞ്ഞു തന്നതും ഇങ്ങനെയൊക്കെ ആക്കിത്തന്നതും.
ആയതിനാല്‍ ഈ പോസ്റ്റോടു കൂടി ഞാന്‍ ദൈവത്തെ ധ്യാനിച്ച് 'ഹരിശ്രീ' കുറിക്കട്ട......
ബൂലോഗത്ത് ഞാന്‍ നടുന്ന അക്ഷരത്തൈകള്‍ക്ക് വെള്ളവും വളവും തന്ന് നിങ്ങളെന്നെ അനുഗ്രഹിക്കണം.
സ്നേഹപൂര്‍വ്വം,
സുമയ്യ.
47 comments:

സുമയ്യ said...

ഒരു തുടക്കം കുറിക്കുന്നു.അനുഗ്രഹിക്കുക,തെറ്റുകള്‍ തിരുത്തി തരുക.ആത്മാര്‍ത്ഥമായി കമന്റിടുക.

നജൂസ്‌ said...

സ്വാഗതം... സുമയ്യാജീ....
ബൂലോകത്തിലേക്ക്‌ സ്വാഗതം...
ഈ കുറിപ്പില്‍ തന്നെ താങ്കളുടെ പ്രതിഭയുടെ മിന്നലാട്ടം കാണുന്നു...
എഴുത്ത്‌ തുടരൂ‍....

വല്യമ്മായി said...

സ്വാഗതം

നല്ല എഴുത്ത് :)

സുല്‍ |Sul said...

ബലത്ത് കാല് ബെച്ചിങ്ങട് കേറി ബന്നില്ലേ, ഇന്യങ്ങ്ട് എയ്താ....

സ്വാഗതം സുമയ്യാ.

-സുല്‍

ഒരു സ്നേഹിതന്‍ said...

അവസാനം വന്നല്ലൊ,
സുമയ്യത്ത എന്താ വരാത്തെ.. എന്താ വരാത്തേന്നു ദാ ഇപ്പൊ കൂടി ഓർത്തതെ ഉള്ളൂ... അപ്പോഴേക്കും വന്നല്ലൊ...

ഇനി നാലുപെണ്മക്കളേയും കൂട്ടി തുടങ്ങിക്കോളീ...

ആശംസകൾ...

പള്ളിക്കരയില്‍ said...

സുസ്വാഗതം.. സുമയ്യക്കും മക്കള്‍ക്കും...

സോണിയ ജോയ് said...

എനിയ്കിഷ്ടായി,എന്റെ ചെറുപ്പത്തിലെ കാര്യങ്ങള്‍ ഓര്‍മ്മവന്നു.
ഇനി എന്നാണ് അടുത്ത പോസ്റ്റ്..?
അതിനായി കാത്തിരിക്കുന്നു.

രസികന്‍ said...

ബൂലോകത്തേക്കു സ്വാഗതം ..
എഴുതുക , പടവുകൾ പിന്നിടുക........

ബഷീര്‍ വെള്ളറക്കാട്‌ said...

സുസ്വാഗതം..

എഴുതുക... ഇനിയും ഇനിയും..
കമന്റുകള്‍ ചീറിപാഞ്ഞു വരും : ) ഭയപ്പെടരുത്‌..

എല്ലാ ആശംസകളും..

പൊറാടത്ത് said...

സൂമയ്യ... സ്വാഗതം..

നല്ല ഒരു എഴുത്തുകാരിയാകൂ.. എന്നൊന്നും പറയുന്നില്ല..

എന്നാലും കഴിവുണ്ട്. അത് തീർച്ചയായും വിനിയോഗിയ്ക്കുമെന്ന് ഉറപ്പ്..

ചുരുങ്ങിയത്.., ആ നാലു കുട്ടികൾക്കും പറഞ്ഞ് കൊടുക്കുന്ന, അല്ലെങ്കിൽ, കൊടുത്തിരുന്ന, അനുഭവങ്ങൾ., ഓർമ്മകൾ.., കഥകൾ..
അതെല്ലാം ബൂലോകരുമായി പങ്ക് വെയ്ക്കൂ..

നല്ലൊരു പിൻബലം ഉണ്ടെന്ന് അറിയാം. ആരായിരുന്നാലും, ബാക്കി മൂപ്പർ പറഞ്ഞ് തരും.

സ്വാഗതം.

എല്ലാ ആശംസകളും

പൊറാടത്ത് said...

പിന്നെ, പറയാൻ വിട്ടു.., കമന്റ് സെക്ഷനിലെ ആ ഫോണ്ട് കളർ ഒന്ന് ശ്രദ്ധിച്ചോളൂ.. കമന്റിൽ, പറയുന്നവരുടെ പേര് കാണാൻ പറ്റുന്നില്ല..

(ഇനി എന്റെ കണ്ണ് ഫ്യൂസ്‌ ആയതാണൊ. എന്റീശ്വരാ..!!?)

ഗോപക്‌ യു ആര്‍ said...

thutakkam tharakketilla...

അപ്പു said...

സ്വാഗതം !! . പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതൂ.

OAB said...
This comment has been removed by a blog administrator.
ഹരിശ്രീ said...

സുമയ്യാജീ,

സ്വാഗതം.

തുടക്കം തന്നെ മനോഹരം....

തുടരട്ടെ....

OAB said...

ഇനി ഞമ്മളായിട്ട് സ്വാഗതിച്ചില്ലാന്ന് വേണ്ട.
തുടറ്ന്നുള്ള എഴുത്തുകള്‍ക്ക്,
ഒരു കുപ്പി വെള്ളം എന്റെ വക ഒഴിക്കുന്നു.

:):)

OAB said...

ഇനി ഞമ്മളായിട്ട് സ്വാഗതിച്ചില്ലാ എന്ന് വേണ്ട.

ഒരു ബോട്ടില്‍ വെള്ളം എന്റെ വക
തുടറ്ന്നുള്ള എഴുത്തുകള്‍ക്ക് ഒഴിക്കാന്‍ ഞാനെടുത്തു വച്ചിരിക്കുന്നു.
:):)

OAB said...
This comment has been removed by a blog administrator.
രാജന്‍ വെങ്ങര said...

വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
‍നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം

kaithamullu : കൈതമുള്ള് said...

തുടക്കം നന്നായി, സുമയ്യാ.
ഇനി പോസ്റ്റുകള്‍ പോന്നോട്ടെ, ഒന്നൊന്നായി.
ആശംസകള്‍!

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം...

രണ്‍ജിത് ചെമ്മാട്. said...

ഇനി നിങ്ങള്‍ നാലു പെങ്കുട്ട്യോള്‌ മാത്രമല്ല,
നിങ്ങളുടെ ചറ്ച്ചയ്ക്ക് ഈ "ബൂലോഗം" മുഴുവനുമുണ്ട്
സ്വാഗതം,
ബൂലോഗ കുടുംബത്തിലേക്ക്....

അങ്കിള്‍ said...

സ്വാഗതം സുമയ്യ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സ്വാഗതം. “ആത്മാര്‍ത്ഥമായി കമന്റിടുക” ഈ വാചകം കൊള്ളാം ...അതു മാത്രം പ്രതീക്ഷിക്കരുത്...പിന്നെ കിട്ടുന്ന കമന്റുകളില്‍ ആത്മാര്‍ത്ഥത ചൂണ്ടയിട്ടു നോക്കിയാല്‍ ഒന്നോ രണ്ടോ...വരാലു പോലെ വല്ലോം കുടുങ്ങിയേക്കും....

ആഗ്നേയ said...

സ്വാഗതം..
മറ്റൊരു തൃശ്ശൂര്‍ നിവാസിയും,ലിറ്റില്‍ ഫ്ലവര്‍ എക്സ് അന്തേവാസിയും...:)

maravan said...

എല്ലാഭാവുകങളും സുമയക്കും മക്കള്‍ക്കും

അമൃതാ വാര്യര്‍ said...

നല്ല തുടക്കമാണല്ലോ...
സുമയ്യ...ചേച്ചീ....
കാലം വല്ലാതെ മാറി...
നേരത്തെ താങ്കള്‍
സൂചിപ്പിച്ച ആ വാക്ക്‌
ഉപയോഗിച്ച്‌ ഉപയോഗിച്ച്‌
ഒരു ക്ലീഷേ മോഡല്‍ ആയി...
എല്ലാം കാണേണ്ടിവരുന്നു..
അതല്ലെങ്കില്‍....
ഇതിനെല്ലാം സാക്ഷ്യം
വഹിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു..

ആശംസകള്‍...

അരൂപിക്കുട്ടന്‍/aroopikkuttan said...

നാലുപെണ്‍കുട്ട്യേളേം ബ്ലോഗിനേം തന്ന ചേട്ടനും ,ഈ പാച്ചിലിനൊക്കെ എടേല്‍ ഇത്ര്യോക്കെ എഴ്സ്ത്യ സുമയ്യേനേം നോം അനുഗ്രഹിച്ചേക്കണൂ..

എഴുതിത്തെളിയാ...

നന്നായി വരും!എന്ന്ച്ചാല്‍ നല്ലോരു ഫെമിനിസ്റ്റായില്ല്യാച്ചാലും നല്ലോരു ബ്ലോഗറെങ്കിലും ആവട്ടേന്ന്!!
(കുട്ട്യോള്ടെ പടം ഒന്നൂല്ലേ?!)

(^oo^) bad girl (^oo^) said...

Feel good......

PIN said...

ധൈര്യമായി എഴുതിക്കൊള്ളു....
എല്ലാവിധ ആശംസ്സകളും...

ശ്രീ said...

ബൂലോകത്തേയ്ക്ക് വൈകിയ സ്വാഗതം.

എഴുത്തിനു നല്ല ഒഴുക്ക്... ഒരുപാട് എഴുതൂ...

നരിക്കുന്നൻ said...

തുടക്കം ഗംഭീരമായി. ഇനിയാ‍രെ കാത്തിരിക്കുന്നു. പുയ്യാപ്ലട്ട്വന്ന ഈ ബ്ലോഗിട്ടങ്ങട്ട് അലക്കിക്കോളീ...

സ്വാഗതം ഇത്താ.......

ഷാനവാസ് കൊനാരത്ത് said...

അഭിനന്ദിക്കേണ്ടത് പുയ്യാപ്ലേനെ തന്നെ. അടുക്കളവട്ടത്തില്‍ കെട്ടിയിടാതെ, കെട്ട്യോളെ, '' ഭൂലോഗത്തേക്ക് '' തുറന്നുവിടാന്‍
ചങ്കൂറ്റം കാട്ടിയ കെട്ട്യോനെ... അങ്ങിനെയൊരു ജീവിത പങ്കാളിയെ കിട്ടുക എന്നത് സുകൃതം തന്നെ. അതും ഒരു ചാവക്കാട്ടുകാരിയ്ക്ക്.ഭാഗ്യവതി! ഭാവുകങ്ങള്‍.

മാംഗ്‌ said...

ഒരു പുസ്തകം കൂടികിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ ഞാനുണ്ടു ഒരു വായനക്കാരനായി

പിരിക്കുട്ടി said...

ithatha.........
swagatham ...
thudakkam gambeeramayallo....
vedikkettu polalle comments....
njaanum ente ammede nalamathe mola...

'മുല്ലപ്പൂവ് said...

സുമയ്യ ചേച്ചീനെ ബൂലോകത്തിലേക്ക്‌
ഞാനും സ്വാഗതം ചെയ്യുന്നു....
ഇനിയും എഴുതു....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

സുമയ്യ said...

കമന്റിയതില്‍ എല്ലാ ബൂലോഗര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി.
പിരിക്കുട്ടിക്ക് മലയാളീകരിക്കാന്‍ എന്താ പ്രയാസം..?

ഹരിയണ്ണന്‍@Hariyannan said...

കുറേക്കാലംകൂടി അങ്ങോരൊരു സത്കര്‍മ്മം ചെയ്തു! :)

വൈകിയാണെങ്കിലും എന്റെ വകയും സ്വാഗതം!!

ഇതെന്തുപറ്റി?
കുട്ട്യോള് സമ്മതിക്കണില്ലേ?അടുത്ത പോസ്റ്റൊന്നും കാണുന്നില്ല?!

ഒരു ആത്മ സംതൃപ്തിക്കായ്........ said...

സുമയ്യ,എന്റെ ഗ്രാഫിക് മാജിക്ക് എന്ന്ന ബ്ലോഗിലെ കമേന്റ് കണ്ടാണ് ഞാന്‍ ഇതു വഴി വന്നതും വായിച്ചതും!എഴുത്ത് നന്നായിരിക്കുന്നു ഇനിയും എഴുതുക.ഞാന്‍ ഒരു ചാ‍വക്കാട്ടുക്കാരനാണ്!സമയം കിട്ടൂമെങ്കില്‍ എന്റെ മറ്റു ചില ബ്ലോഗുകള്‍ വായിക്കുക
എന്റെ ബ്ലോഗുകള്‍:

താരോദയം

ചിരാത്‌

ഖുര്‍ആന്റെ മലയാളം ഇംഗ്ലീഷ്‌ പരിഭാഷകള്‍

ഖത്തറിലൂടെ ഞാന്‍ സഞ്ചരിക്കുമ്പോള്‍

വെള്ളിനക്ഷത്രം

ഗ്രാഫിക്‌ മാജിക്‌

തെന്നല്‍

നിരക്ഷരന്‍ said...

ബൂലോകത്തേക്ക് ഈ നിരക്ഷരന്റേയും സ്വാഗതം. നിങ്ങള്‍ 5 ‘കൂട്ടുകാരുടെ‘ രചനകള്‍ മികച്ചതായിരിക്കും എന്നാണ് പ്രതീക്ഷ. കാരണം... പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എല്ലാവരും പരസ്പരം വായിക്കുകയും തെറ്റുകള്‍ തിരുത്തുകയും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ഒക്കെ ചെയ്യാന്‍ പറ്റുമല്ലോ.
ആശംസകള്‍....

നിരക്ഷരന്‍ said...

പൊറാടത്ത് പറഞ്ഞ ആ കമന്റ് ഓപ്ഷനിലെ കാര്യം ശരിയാണ്. ങ്ങളെ കെട്ട്യോനോട് പറഞ്ഞ് അതൊന്ന് ശര്യാക്കിക്കോളീ... :)

മോനൂസ് said...

ആശംസകൽ

ചിത്രകാരന്‍chithrakaran said...

വളരെ ഹൃദ്യമായി, ഒതുക്കത്തോടെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ! നല്ല ചിത്രങ്ങളും. അഭിനന്ദനങ്ങള്‍.

ജെപി. said...

അസ്സലാം വലൈക്കും!

എല്ലാ പോസ്റ്റുകളും വായിക്കുന്നു...
ഇങ്ങിനെ ഒന്ന് ഇപ്പോഴാ കണ്ടത്. ഇപ്പോ ആളെപ്പറ്റി ഒരു ഏകദേശരൂപം കിട്ടി.. തൃശ്ശൂര്‍ക്കരിയായതിന്നാല്‍ കൂടുതല്‍ പരിചയപ്പെടണമെന്ന ആഗ്രഹം ഇല്ലാതില്ല..
തൃശ്ശൂരിലൊരു ബ്ലോഗ് ക്ലബ്ബ് തുടങ്ങണമെന്ന ആശയം ഉടലെടുത്തിട്ട് കുറേ ആയി.. സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല..
എന്റെ ബ്ലോഗില്‍ ഫോളൊവര്‍ ആയി വന്നതില്‍ സന്തോഷം. നേരില്‍ കാണാമെന്ന പ്രത്യാശയോടെ.

ജെപി. said...

ഒരു കാര്യം ചോദിക്കാന്‍ മറന്ന് പോയി..
ഈ ടെമ്പ്ലേറ്റ് വളരെ അഴകുള്ളതാണ്..
ഇത് സ്വന്തമായി ഉണ്ടാക്കിയെടുത്തതാണോ..
ഇങ്ങിനെ ചെയ്യുന്നുണ്ടവരുണ്ടെങ്കില്‍ അറിയിക്കാമോ?

പാര്‍ത്ഥന്‍ said...

L.F.ൽ പോകുന്ന സമയത്ത്‌ കണ്ടതാ. ഈ ഇത്ത എന്താ ബ്ലോഗിൽ വരാത്തത്‌ എന്ന്‌ വിചാരിക്കാൻ തൊടങ്ങീട്ട് കൊറസ്സായി. ഇപ്പോഴെങ്കിലും വന്നല്ലോ.

nylon fishing net said...

It seems my language skills need to be strengthened, because I totally can not read your information, but I think this is a good BLOG
landing net

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates