നവവത്സരാശംസകള്‍

ഓരൊ വര്‍ഷവും കടന്നു പോകുമ്പോഴും
കഴിഞ്ഞ വര്‍ഷത്തെ ദുരിതങ്ങളൊന്നും
ഈ വര്‍ഷം ഉണ്ടാവില്യാന്ന് കരുതും .
ന്നാ, പുതിയ വര്‍ഷത്തെ അവസ്ഥ കണ്ടാലൊ .. ?
ന്താ പറയാ .. ഈ ലോകത്തെ ഓരൊ കാര്യങ്ങളേയ്;
കണ്ടില്ലേ ഇസ്രായേലിന്റെ നരനായാട്ട്,
മനസ്സാക്ഷിള്ളോര്‍ക്ക് മിണ്ടാണ്ടിരിയ്ക്കാന്‍ പറ്റൊ?
എന്നിട്ടും നമ്മുടെ ഭാരതം എന്തെങ്കിലും പറഞ്ഞൊ,
അതെങ്ങന്യാ .. ഇപ്പൊ ജൂതമ്മാരല്ലെ നമ്മുടെ
സൈന്യത്തെ നിയന്ത്രിക്കുന്നത് അല്ല ഭരണകൂടത്തെ ..!!
ഭാരതത്തിന്റെ നില മെച്ചപ്പെട്ണൂന്ന് കണ്ടപ്പോ
ചോരകുടിയന്മാരായ ലോക പൊലീസേള്‍ക്ക്
ഇരിക്കപ്പൊറുതീല്ലാണ്ടായി.
അപ്പൊ പിന്നെ ന്തെങ്കിലും ചെയ്യാണ്ട് തരല്യാന്ന്
കരുതീട്ട് മുംബെയില്‍ കൊണ്ടന്ന് ദുരിതം വെതച്ചില്ലെ..?
ന്നിട്ട് ആര്‍ക്കാ നഷ്ടണ്ടായെ...?
നമുക്കെന്നെ.അവര്‍ക്കെന്താ നഷ്ടപ്പെട്ടത് ഒരു ജൂതകുടുംബം.
അതിപ്പൊ കണ്ടോളു അതിന്റെ പെരും പറഞ്ഞ്
ആയുധം വിറ്റ് കാശ് ഈടാക്കും.
എന്തൊക്കെ കാണണം ന്റെ ദൈവം തമ്പുരാനെ....
എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍ നേരുന്നു.നേരുള്ളൊരു ജീവിതം പുലരാന്‍ ദൈവത്തിനോട് പ്രാത്ഥിക്കുന്നു.

45 comments:

സുമയ്യ said...

ന്റെ സങ്കടം കൊണ്ടാണ് പുതുവത്സരം ആശംസിക്കുന്നത്..

kaithamullu : കൈതമുള്ള് said...

സുമയ്യയുടെ സങ്കടം എനിക്കും.....!

എങ്കിലും നല്ല നാളെക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു!

തറവാടി said...

ങ്ങടെ എയ്ത്ത് കണ്ടപ്പോ വല്ലതും ണ്ടാവൂന്ന് നിരീച്ചു ദിപ്പോ ആകെ രാഷ്ട്രീയാണല്ലോ.

പുതുവത്സരാശസകള്‍ :)

Areekkodan | അരീക്കോടന്‍ said...

നവവത്സരാശംസകള്‍

കുമാരന്‍ said...

happy new year to u

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

പാറുക്കുട്ടി said...

ജ്ജ് സങ്കടപ്പെടണ്ടാട്ടോ...
നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.

ആചാര്യന്‍... said...

ഹാപ്പി ന്യൂയീയര്‍ 2009... :D

ശിഹാബ്‌ മൊഗ്രാല്‍ said...

സങ്കടപ്പെടാന്‍ ശ്ശിണ്ട്‌...
ന്നാലും ഇപ്പൊ പറഞ്ഞ പോലെ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കാം...

എം.എച്ച്.സഹീര്‍ said...

നല്ലൊരു ബ്ളോഗില്‍ എത്തിപ്പെട്ട സുഖം, ഭാഷ മനോഹരമായിട്ടുണ്ട്‌. അതു പോലെ വിഷയസ്വീകരണവും.മനസ്സ്‌ നുറുങ്ങിപ്പോകുന്ന കാഴ്ചകളില്‍ മനസ്സ്സുടക്കുടക്കി നിലക്കുമ്പോള്‍ എങ്ങെനെ നല്ലൊരു പുതുവര്‍ഷം ആശംസിക്കും അല്ലെ...നന്നായി ആ രേഖയില്‍ ഞാനുമുണ്ട്‌.ഇനിയുമെഴുതണം...ശ്റദ്ധിക്കാം..ഒരു കമണ്റ്റെ ഇട്ടാല്‍ മതി..

പ്രയാസി said...

വൈകിയാണ്‍നെങ്കിലും പെങ്ങളെ ആശംസകള്‍!!!


നിങ്ങള്‍ക്ക് വേറൊരു പണീം ഇല്ലെ! ഇന്ത്യയില്‍ ഇങ്ങനെ കുഴപ്പമുണ്ടാക്കാന്‍!! ഒരു പാക്കിസ്ഥാനി സുഹ്യത്തിനോട് പടക്കം പൊട്ടിയ ദിവസം ഞാന്‍ ചോദിച്ചു!
അവന്റെ മറുപടി ഇങ്ങനെ,
എന്റെ ബയ്യാ.. ഞങ്ങള്‍ അഫ്ഗാന്‍ ബോര്‍ഡറില്‍ മുഴുവന്‍ സൈന്യത്തെയും അയച്ചു അമേരിക്കന്‍ ആക്രമങ്ങള്‍ ചെറുത്തോണ്ട് നിക്കുവാ.. ഈ സമയത്ത് ഏതേലും മണ്ടന്‍ പാക്ക്കിസ്ഥാനി നിങ്ങളെ രാജ്യത്തേക്ക് ചൊറിയാന്‍ വരുമൊ!?
ഞങ്ങടെ കുറച്ചു സൈന്യത്തെ ഇന്ത്യക്കെതിരെ തിരിച്ചാല്‍ ഇപ്പൊ ആര്‍ക്കാ നേട്ടം!
ഇറാനെതിരെ യുദ്ധം ചെയ്യാന്‍ പാക്കിസ്ഥാനെപ്പോലൊരു മണ്ണ് കിട്ടിയാല്‍ ആര്‍ക്കാ ലാഭം!
കടല്‍ മാര്‍ഗ്ഗമുള്ള ചൈനയുടെ വ്യാപാരം തടഞ്ഞാല്‍ ആര്‍ക്കാ ലാഭം!
ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിച്ചുയര്‍ന്നാല്‍ ആര്‍ക്കാ നഷ്ടം!
എനിക്കു പെട്ടെന്നു കത്തിയില്ല, പാക്കിസ്ഥാനിയാണെലും ഓനു വെവരം ഉണ്ട്.
നിങ്ങളു പറഞ്ഞ പോലെ നമുക്കു പ്രാര്‍ത്ഥിക്കാം..:)

പ്രയാസി said...

ഒന്നൂടി പറയാന്‍ മറന്നു..
ഈ ടെമ്പ്ലേറ്റു മാറ്റാനൊരു ഉദ്ധ്യേശവുമില്ലെങ്കില്‍ ബൂലോകരുടെ മുഴുവന്‍ കണ്ണടിച്ചു പോയതിനു ഇങ്ങളു വീണ്ടും സങ്കടപ്പെടേണ്ടി വരും..:)

രണ്‍ജിത് ചെമ്മാട്. said...

ഈ വഴിയാദ്യം...
ആശംസകള്‍....

B Shihab said...

ഇസ്രായേലിന്റെ നരനായാട്ട്,
മനസ്സാക്ഷിള്ളോര്‍ക്ക് മിണ്ടാണ്ടിരിയ്ക്കാന്‍ പറ്റൊ?
really

അഗ്നി said...

ithaaaaaaaa malayalam type varunilla.ennalum parayatte !!!!!!!!!!!!!
kollam,nenjakam kalangiyanelum,kannukal moodiyanelum,kathukal pothiyanelum,...............parayan nirbandhidananu ,,,, happy new year..
arodokkeyanu parayendathu...
vediyunda tharachu madiyil kidannu pidanju maricha ummayude deham thangippidichu karayunna 13 vayassukaranodo,
bombin cheel tharachu kazhcha poya 2 vayassukariyodo,.............
ariyilla enkilum ,,

ullam vingunna vedanayode ...
iam foeced to say happy new year
cholli kkodukkanam makkalku filastheenile ammamarude kathakal..makkaludeyum....................................................bhavukangal

Anonymous said...

എന്റെ ബയ്യാ.. ഞങ്ങള്‍ അഫ്ഗാന്‍ ബോര്‍ഡറില്‍ മുഴുവന്‍ സൈന്യത്തെയും അയച്ചു അമേരിക്കന്‍ ആക്രമങ്ങള്‍ ചെറുത്തോണ്ട് നിക്കുവാ.. ഈ സമയത്ത് ഏതേലും മണ്ടന്‍ പാക്ക്കിസ്ഥാനി നിങ്ങളെ രാജ്യത്തേക്ക് ചൊറിയാന്‍ വരുമൊ!?

അഫ്ഗാന്‍ ബോര്‍ഡറില്‍ അമേരിക്കന്‍ ആക്രമണങ്ങളെ ചെറുത്തോണ്ട് നില്ക്കുന്ന പാക്കിസ്ഥാനികളെ പാക്കിസ്ഥാന്‍ മുഖ്യധാരാ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും രാജ്യാന്തര സമൂഹവും താലിബാനിക‌‌ള്‍ എന്നാണു വിളിക്കുന്നത്. കൂട്ടുകാരനെ സൂക്ഷിച്ചോളൂ പ്രയാസീ.

安徽棋牌游戏中心 said...

Read your article, if I just would say: very good, it is somewhat insufficient, but I am

still tempted to say: really good!
Personalized Signature:面对面视频游戏,本地棋牌游戏,本地方言玩游戏,打麻将,玩掼蛋,斗地主,炸金花,玩梭哈

പ്രതിധ്വനി said...

വിശുദ്ധ ഖുർ ആനിലൊരു ചോദ്യമുണ്ട്...
(അലൈസ മിൻ കും റജുലുൻ റഷീദ്?)
നിങ്ങളിൽ നേരായ ഒരാൾ പോലും ഇല്ലേ എന്ന്?
ഇപ്പോ ആ ചോദ്യം ഈ ലോകത്തോട് ചോദിക്കേണ്ടിയിരിക്കുന്നു.ആരുമില്ലെ അരുതെന്നു പറയാൻ..................
ഏയ് ഉറക്കം നടിക്കുന്നവരേ ,ഇന്നു ചിന്തുന്ന ഓരോ തുള്ളി ചോരയും നളെക്കുള്ള കരുതി വേപ്പാണെന്നു തിരിച്ചറിയുക.നിങ്ങളുടെ ഉറക്കം മാത്രമല്ല ജീവിതത്തിന്റെ തന്നെ വിലയുള്ളതാണതു.
ഇത്താത്താ ഭാവുകങ്ങൾ,സത്യതിനു നേരെ തുറന്നു പിടിച്ച കണ്ണുകൾക്ക്.......

ജെപി. said...

assalaam valaikkum

greetings from kokkalai, trichur.
where is your home @ trichur.
i need to insert the TOTAL VISITORS gadget same as yours. can u pls tell me how to do that.

wish u a happy new year

പിരിക്കുട്ടി said...

happy new year summayyathatha....
makkalkkum k to...
ente kayyilum system illa..
officile freetimil kayarunnathaa....

കുമാരന്‍ said...

വ്യസനങ്ങളിലും ആകുലതകളിലും ഞാനും പങ്കു ചേരുന്നു.

പ്രതിധ്വനി said...

എന്തോ പറ്റി.ആകെ ഒരു മാറ്റം.കണ്ണടിച്ചു പോകാതിരിക്കാനോ????

സുമയ്യ said...

ചുമ്മാ..ഓരൊ പരീക്ഷണങ്ങള്‍ നടത്തി നോക്കുന്നതാണ് ‘പ്രതിധ്വനി’.പക്ഷേല് അങ്ങട്ട് ഏശുന്നില്ല. എന്തായാലും വെറുതെ വിടാന്‍ ഒരുക്കമില്ല.പ്രതീക്ഷിക്കാം ഇനിയും പലതും....

ജിപ്പൂസ് said...
This comment has been removed by the author.
പ്രതിധ്വനി said...

ദാ പിന്നേം പടം മാറ്റി!!!!!!!!!!!!!!!!!
ഇതിന്റെ പിന്നിൽ ഏതോ വിദഗ്ധമായ കൈകൾ തന്നെയുണ്ടല്ലോ ? ഒരു ലിങ്ക് അൺ ക്നോൺ
പടം മാറ്റികൊണ്ടിരിക്കാതെ ,അർത്ഥങ്ങളുണ്ടാകട്ടെ,
വായിക്കാനേ അറിയൂ ,അതല്ലേ നിങ്ങളുടെയൊക്കെ പുറകേ നടക്കുന്നെ,,,,,,
പ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ്

സുമയ്യ said...

പ്രതിധ്വനി സുഹൃത്തെ,എന്തെങ്കിലും ഒരു മാറ്റം പുതുവര്‍ഷത്തിനുവേണ്ടി എന്നെ ഉദ്ദേശമുണ്ടായിരുന്നുള്ളു.അത് പിന്നെ കളിച്ച് കളിച്ച് കയ്യില്‍ നിന്ന് പോകുംന്ന് തോന്നി.ഇപ്പോഴാണ് ഏതാണ്ട് ശെരിയായത്.ഇനി തത്കാലം മാറ്റം ണ്ടാവില്യ.
താങ്കളുടെ ആ നല്ല മനസ്സിനെ ഞാന്‍ മാനിക്കുന്നു.

ജിപ്പൂസ് said...

ഞാന്‍ തന്നെ ഡിലീറ്റ് ചെയ്യുന്നുണ്ട് ഇത്താത്താ..
ഇത്താന്റെ ബ്ലോഗ് വായിക്കുന്നതിനു തൊട്ട് മുമ്പാണു ആ പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്.പോസ്റ്റിലെ വിഷയവും അത് തന്നെ.പെട്ടെന്നു തോന്നിയ ഒരു കൗതുകം.
അങ്ങനെ കൊടുത്തതാണൂ ട്ടോ ലിങ്ക്.
ഞാനായിട്ട് ഇനി ആര്‍ടേം ഉറക്കം കളയണില്യ.
ന്നാ ഞാനങ്ങ്ട്...!

ശ്രീഇടമൺ said...

ഓരൊ വര്‍ഷവും കടന്നു പോകുമ്പോഴും
കഴിഞ്ഞ വര്‍ഷത്തെ ദുരിതങ്ങളൊന്നും
ഈ വര്‍ഷം ഉണ്ടാവില്യാന്ന് കരുതും .
ന്നാ, പുതിയ വര്‍ഷത്തെ അവസ്ഥ കണ്ടാലൊ .. ?
ന്താ പറയാ .. അല്ലേ...

ജെപി. said...

""ഓരൊ വര്‍ഷവും കടന്നു പോകുമ്പോഴും
കഴിഞ്ഞ വര്‍ഷത്തെ ദുരിതങ്ങളൊന്നും
ഈ വര്‍ഷം ഉണ്ടാവില്യാന്ന് കരുതും ""

valare vaasthavam...
trichur blog club enna oru sthaapanam thudanganamennundu.
ente bloggil athinepatti oru post randu moonnu maasam mumpu koduthirunnu. dayavaayi vaayichu, comments ayakkuka...
soukaryappedumengil fone numbr ariyikkuka ente gmaililekku...
snehathode
jp @ thrissivaperoor

abuammar said...

ജൂതരുടെ അരുതായ്മയില്‍ വേദനിക്കുകയല്ലാതെ നിവൃത്തിയില്ല. നിരന്തര പ്രാര്ത്ഥന മാത്രമാണ് ശരണം. ലോകത്തുള്ള മൊത്തം മുസ്ലിന്കള്‍ ഒന്നിച്ചു നിന്നു മുള്ളിയാല്‍ ഒളിച്ചുപോകാവുന്ന ജൂതന്മാരെ ലോകത്തുള്ളൂ.

സുമയ്യ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

പ്രതിധ്വനി said...

അബൂ അമ്മാർ ,
മൂത്രമൊഴിച്ചു ഒലിപ്പിച്ചു കളയാൽനോ. അതിനു മുസ്ലിംങ്ങൾ തന്നെ വേണോ??
സ്വയം മാറ്റത്തിനു സജ്ജരാകാത്ത എത്ര സമൂഹങ്ങൾ നേരെയായിട്ടുണ്ടാകും ചരിത്രത്തിൽ.ഇല്ല എന്നതാണ് ഉത്തരം!!!!!!!!!!!!!!!!!!!!!!!!!!!!

മുജീബ് കെ.പട്ടേല്‍ said...

പ്രതിധ്വനി, മൂത്രമൊഴിച്ചാല്‍ ഒലിച്ച് പോകുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. മുസ് ലിം സമൂഹം സ്വയം മാറിയാലും ഇല്ലെങ്കിലും, ജൂതന്മാര്‍ ചെയ്യുന്ന അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ല.

സുമയ്യ said...

ആരോഗ്യകരമായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വേണം എന്നുള്ളതാണ് എന്‍റെ നിലപാട്.കമന്‍റുന്നവര്‍ അക്കാര്യം ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

പ്രതിധ്വനി said...

അബൂ അമ്മാർ,മുജീബു കെ പട്ടേൽ (പല പേരുകളിലാണല്ലോ? കിടക്കട്ടെ രണ്ടെണ്ണം അല്ലേ!!)

ഇസ്രായേലിന്റെ നരമേധം മുസ്ലിംകൾക്കെതിരായ ആക്രമണം എന്നല്ല മനസ്സിലാക്കുന്നതു,മനുഷ്യത്വത്തിനു തന്നെ എതിരാണതു.മൃഗങ്ങൾ പോലും തോൽക്കുന്ന ............(ആ വാക്ക് എനിക്കറിയില്ല.എനിക്കറിയാവുന്ന എന്തു വാക്ക് അവിടെ വച്ചാലും കുറഞ്ഞു പോകും!!!!!!!!!!!!!)

ഞാൻ ഉന്നയിച്ച പ്രശ്നം മുസ്ലിം സാമുദായികതയുടേതാണു.കേവല സമുദായം എന്ന അർത്ഥത്തിൽ ആ പ്രശ്നത്തെ സമീപിച്ചാൽ പ്രത്യേകിച്ചെന്തെങ്കിലും സംഭവിക്കുമെന്നു കരുതാൻ ന്യായമില്ല.
പിന്നെ മുസ്ലിം സമൂഹം മാറിയാലും ഇല്ലെങ്കിലും എന്നതു..
മാറിയില്ലെങ്കിൽ നമ്മുടെ അടുത്ത തലമുറക്കും ഇങ്ങനെ ബ്ലോഗാനും കമന്റാനും ഒരു വിഷയമായി പലസ്തീൽ ഉണ്ടാകുമായിരിക്കും അതോ ചരിത്രമായിട്ടുണ്ടാകുമോ??
മാറിയാൽ ,,
ചരിതത്തിൽ ,എത്ര എത്ര ചെറിയ സംഘങ്ങളാണു വൻശക്തികളെ അതിജയിച്ചിട്ടുള്ളത്.!!!!!!!!!!!!!!!!!!!!!


പിന്നെ ,സുമയ്യത്താ, സ്വന്തം ബ്ലോഗു കണ്ടവനു ചെളി വാരിയെറിയാനുള്ളതാകരുത് എന്ന കരുതലിൽ നിന്നാകണം അവസാന കമന്റ്???????
പക്ഷേ ഒരിച്ചിരി നേരത്തെ ആയിപ്പോയി...
ആരോഗ്യകരമല്ലാത്തത് എന്തെങ്കിലും പറഞ്ഞെങ്കിൽ മാപ്പ്.ഈ കമന്റ് പ്രസിദ്ധീകരിക്കുന്നു എങ്കിൽ അവസാൻ ഭാഗം ഒഴിവാക്കുക.കാണാം കേൾക്കാം മിണ്ടരുത് എന്നാണേൽ ഞാനെന്താ പറയ്യാ ഇത്താ.......
നന്ദി
സ്നേഹത്തോടെ പ്രതിധ്വനി ###

സുമയ്യ said...

പ്രിയപ്പെട്ട പ്രതിധ്വനി,
ഓരോരുത്തരുടേയും വീക്ഷണകോണുകള്‍ വ്യസ്തമാണെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമല്ലോ. നമ്മള്‍ ഓരോ കാര്യങ്ങളും പഠിക്കുന്നതും മനസ്സിലാക്കുന്നതും ഇത്തരം ചര്‍ച്ചകളിലൂടെ ആണ്. ചര്‍ച്ചകള്‍ നടക്കണം എന്നു തന്നെയാണ് എന്‍റെ ആഗ്രഹം. അതില്‍ താങ്കളുടെ പങ്കിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. വ്യക്തി ഹത്യ പാടില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

പിന്നെ താങ്കളുടെ കമന്‍റ് പോസ്റ്റ് ചെയ്തു. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നതാണെനിയ്ക്കിഷ്ടം.

പ്രതിധ്വനി said...
This comment has been removed by a blog administrator.
www.jsfishnet.com said...

See you in these things, I think, I started feeling good!
Sports Net

മുജീബ് കെ.പട്ടേല്‍ said...

പ്രിയ പ്രതിധ്വനി,
സുമയ്യ ഈ ബ്ലോഗിലെ ആനുകാലിക ലേഖനത്തില്‍ ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അല്ലാതെ സാമുദായികതെ കുറിച്ചല്ല. എല്ലാവരും സാധാരണ കമന്‍റടിക്കുന്നത് വിഷയവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ വായില്‍ വരുന്നതൊക്കെ കോതക്ക് പാട്ടെന്ന പോലെ വാരിവലിച്ച് പറയുകയല്ല. സാമുദായികത വേറെ ഫലസ്തീന്‍ പ്രശ്നം വേറെ.
ഫലസ്തീന്‍ പ്രശ്നത്തെ കേവലം സാമുദായിക പ്രശ്നമോ ഒരു തുണ്ട് മണ്ണിന്‍റെ പ്രശ്നമോ ആയി നിസ്സാരവല്‍ക്കരിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മാനുഷ്യകത്തിന്‍റെ ചരിത്രവും ലോകമുസല്‍മാന്‍റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഫലസ്തീന്‍ പ്രശ്നം. ദയവായി അതിനെ സാമുദായിക പ്രശ്നമായി ചിത്രീകരിക്കരുത്. പ്രവാചകന്‍ യൂസുഫിന്‍റെ സ്വപ്നം മുതല്‍ ചരിത്രമൊന്ന് വായിക്കുന്നത് നന്നായിരിക്കും. ആ ചരിത്രം ഇന്നുവരെ നീണ്ട് നില്‍ക്കുന്നു.
സമുദായം മാറേണ്ടത് അനിവാര്യതയാണെന്ന് താങ്കളെപ്പോലെ, ഞാനെന്നല്ല ആരും സമ്മതിക്കുന്നതാണ്. പക്ഷെ, മൊത്തം മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയാവുമ്പോള്‍, സമുദായം മാറുന്നത് നോക്കി നില്‍ക്കുമ്പോഴേക്ക്, മാറാനും മാറ്റാനും കബന്ധങ്ങളും ഖബറിടങ്ങളും മാത്രമേ ഉണ്ടാവൂ.
സുമയ്യത്താക്കുള്ള ഉപദേശം നന്നായിട്ടുണ്ട്. വസ്തുതകള്‍ ഉള്‍ക്കൊള്ളാനും പരസ്പരം ബഹുമാനിക്കാനും ഒരു സഹൃദയന് കഴിയേണ്ടതുണ്ട്. ആരോഗ്യകരമായ ചര്‍ച്ചയെ ചെളിവാരിയെറിയുക എന്ന് പ്രയോഗിച്ചത് നന്നായില്ലെന്ന് തോന്നുന്നു. ഒരു പുനര്‍വിചിന്തനത്തിന് ഇനിയും സമയമുണ്ട്. എന്തായാലും ഒരു കാര്യം മനസ്സിലായി. നിങ്ങള്‍ എന്തോ പേടിക്കുന്നുവെങ്കിലും, നിങ്ങളുടെ അഭിപ്രായം മുഴുവനും പ്രസിദ്ധീകരിച്ച സുമയ്യ ആണത്തമുള്ള പെണ്ണാണ്.
ഫലസ്തീന്‍ ജനതക്ക് സര്‍വ്വവിധ ഐക്യദാര്‍ഡ്യവും പ്രഖ്യാപിക്കുന്നു.

പ്രതിധ്വനി said...

അബൂ അമ്മാർ,
വിമർശനങ്ങൾക്ക് തുറന്ന മനസ്സോടെ സ്വാഗതം.
താങ്കൾ പറയുന്നു.
“::സുമയ്യ ഈ ബ്ലോഗിലെ ആനുകാലിക ലേഖനത്തില്‍ ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അല്ലാതെ സാമുദായികതെ കുറിച്ചല്ല. എല്ലാവരും സാധാരണ കമന്‍റടിക്കുന്നത് വിഷയവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ വായില്‍ വരുന്നതൊക്കെ കോതക്ക് പാട്ടെന്ന പോലെ വാരിവലിച്ച് പറയുകയല്ല“”“”
ഞാൻ മുൻ കമന്റിൽ വിഷയത്തിനു പുറത്തേക്ക് പറഞ്ഞിട്ടില്ല.
““ഞാൻ ഉന്നയിച്ച പ്രശ്നം മുസ്ലിം സാമുദായികതയുടേതാണു.കേവല സമുദായം എന്ന അർത്ഥത്തിൽ ആ പ്രശ്നത്തെ സമീപിച്ചാൽ പ്രത്യേകിച്ചെന്തെങ്കിലും സംഭവിക്കുമെന്നു കരുതാൻ ന്യായമില്ല“.
ഫലസ്തീൻ പ്രശ്നത്തെ സാമുദായീകമായി കാണൂന്നതിനെ പറ്റിയായിരുന്നു ഞാൻ പറഞ്ഞത്.!!!!!!!!!!!!!!!!!!!
ആ പ്രശ്നം എന്നാൽ മുൻപ് പറഞ്ഞ ഫലസ്തീൻ പ്രശ്നം.

പിന്നെ ഞാൻ പ്രശ്നത്തെ സാമുദായികമായി കണ്ടിട്ടില്ല.
“ഇസ്രായേലിന്റെ നരമേധം മുസ്ലിംകൾക്കെതിരായ ആക്രമണം എന്നല്ല മനസ്സിലാക്കുന്നതു,മനുഷ്യത്വത്തിനു തന്നെ എതിരാണതു“
എന്നു ഞാൻ പറയുമ്പോൾ അത് സാമുദായികമാണെന്നു താങ്കൾക്ക് തോന്നിയതെങ്ങിനെ???
ഞാനുന്നയിച്ചത് താങ്കൾ ആലങ്കാരികമായി പറഞ്ഞ കാര്യത്തിലെ സാമുദായികതയാണ്.അതായത് കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള
(മൊത്തം മുസ്ലിംകൾ ഒന്നിച്ചുനിന്ന് മൂത്രം ഒഴിച്ചാൽ എന്നത് ആലങ്കാരികമാണെങ്കിൽ തന്നെ ശ്ക്തിയെയും എണ്ണത്തെയും ആണതു കുറിക്കുന്നത്) ഒരു പ്രതിരോധം.
ഫലസ്തീനിലെ ഇപ്പോഴത്തെ അധിനിവേശത്തിനു ആറ് പതിറ്റാണ്ടിൽ കൂടുതൽ പ്രായമായി.ഈ കലത്തൊക്കെ ഇസ്രായേലികളേക്കാൾ വളരെയധികം ഇരട്ടി മുസ്ലിംകൾ ലോകത്തുണ്ടായിരുന്നില്ലേ?? എന്നിട്ട് കഴിയാത്തത് അതേ നിലപാടുകളിൽ
നിന്നു കൊണ്ട് ഇപ്പോഴും കഴിയും എന്നു ആരാണു കരുതുന്നതു?? അതാണു ഞാൻപറഞ്ഞത് മാറ്റം അനിവാര്യമാണ്.അതുമല്ല ,മാറിയാലേ പറ്റൂ.
എത്രയോ രാജ്യങ്ങളുടെ തന്നെ അധികാരം മുസ്ലിംകളുടെ കയ്യിലാണ്. ഉറച്ചൊന്നു ചുമക്കാൻ പേടിക്കുന്ന ഇവരാണോ ഫലസ്തീൻ വിമോചനത്തിന്റെ മുന്നണി പ്പോരാളികൾ.?

പിന്നെ താങ്കൾ പറയുന്നു
സുമയ്യത്താക്കുള്ള ഉപദേശം നന്നായിട്ടുണ്ട്. വസ്തുതകള്‍ ഉള്‍ക്കൊള്ളാനും പരസ്പരം ബഹുമാനിക്കാനും ഒരു സഹൃദയന് കഴിയേണ്ടതുണ്ട്. ആരോഗ്യകരമായ ചര്‍ച്ചയെ ചെളിവാരിയെറിയുക എന്ന് പ്രയോഗിച്ചത് നന്നായില്ലെന്ന് തോന്നുന്നു“.ഞാ‍ൻ താങ്കളുടെ കമന്റിനു ഒരു മറുപടി കുറിച്ചപ്പോഴേക്കും സുമയ്യത്താടെ ആശങ്ക നിറഞ്ഞ കുറിപ്പ് കണ്ടതു കൊണ്ട് അതിനോട് പ്രതികരിച്ചു എന്നു മാത്രം.മുജീബിനെയോ എന്നെ ത്തന്നെയോ അതു കൊണ്ട് ഞാൻ ഉദ്ധേശിച്ചിട്ടില്ല കാരണം ഇതു വരെ ആരോഗ്യകരമല്ലാത്തതൊന്നും വന്നിട്ടില്ലാത്തതു കൊണ്ടു തന്നെ.
പിന്നെ “പേടി” ഞാനെന്തിനു പേടിക്കണം .അതു വിഷയ്ത്തിനു പുറത്ത് ബ്ലോഗ് ഉടമസ്ഥയോടായി പറഞ്ഞതാണു.നിങ്ങളേ പേടിച്ചിട്ടാണു എന്നു വിചാരിച്ചു എങ്കിൽ കിടക്കട്ടെ ഒരു സ്നേഹോപഹാരമായി.
പിന്നെ ആണത്തമുള്ള പെണ്ണ്. എന്ന പ്രയോഗം.ഇങ്ങനെയൊക്കെ പറയാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ല,എങ്കിലും എന്റെ അഭിപ്രായ്ത്തിൽ പെണ്ണിനു നല്ലതു പെണ്ണത്തമാണ് അത്രയേ ഉണ്ടാകാൻ പാടുള്ളൂ. പെണ്ണത്തത്തിലും ഇവിടെ സംഭവിച്ച പോലെ അഭിപ്രായ സ്വാതന്ത്രം വേണ്ടുവോളമുണ്ട് .അതിനപ്പുറം പറയേണ്ടതു പരാമർശിക്കപ്പെട്ട വ്യക്തി തന്നെയാണു

എന്തായാലും , താങ്കൾക്കൊപ്പം തോൾ ചേർന്നു നിന്നു തന്നെ ഞാനും നേരുന്നു
ഫലസ്തീൻ ജനതക്കു സർവ്വ വിധ ഐക്യധാർഢ്യവും, പ്രാർത്ഥനയും.

ജെപി. said...

പുതിയ പോസ്റ്റുകളൊന്നുമില്ലല്ലോ?
എഴുതൂ............ എന്നും....... എന്നെപ്പോലെ....... ഇമയില്‍ അഡ്രസ്സ് കാണാനില്ലല്ലോ... ഒരു കാര്യം പറയാനുണ്ട്..

Joker said...

പ്രൊഫൈല്‍ ഫോട്ടോ ഒന്ന് മാറ്റൂ. it is really tempting. നിങ്ങള്‍ ഒരു സുന്ദരിയോ അല്ലാതെയോ ആയിരിക്കാം. ഞാന്‍ ഈ ബ്ലോഗിലെത്തിയത് ഏതോ ഒരു ബ്ലോഗില്‍ കണ്ട കമന്റിലെ ഈ പ്രൊഫൈല്‍ പടം കണ്ടിട്ടാണ്.

(ഈ കമന്റ് PUBLISH ചെയ്യണം എന്നില്ല, വായിക്കൂ കളഞ്ഞേക്കൂ)

Joker said...

ഫലസ്തീന്‍ പ്രശ്നം ഒരേ സമയം സാമുദായികവും അറ്റ്ഃഎ പോലെ തന്നെ രാഷ്ട്രീയവും ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലോകക്രമത്തിലുമുള്ള മുസ്ലിം വിരുദ്ധ ധ്രുവീകരണം.ഒരു പരിധി വരെ ലോകത്ത് കൊണ്ട് വരുന്നത് ജൂത ലോബികളാണ്. ഇപ്പോല്‍ ഇന്ത്യയിലടക്കമുള്‍ല രാജ്യങ്ങളില്‍ മൊസാദ് പോലെയുള്ള ദജ്ജാലുകള്‍ കയറിനിരങ്ങുന്നത് ഇതിന്റെ ഭാഗമണ്. ലോക സാമ്പത്തിക ശക്തികളെ സ്വാധീനിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളെ നിയന്ത്രിക്കുന്നതും ജൂത ശക്തികള്‍ തന്നെയാണ്.
ലോകത്തുള്ള സെക്കുലര്‍ ബുദ്ധിജീവ്കള്‍ പോലും സായുധമായി ഇസ്രായേലിനെ നേരിടുന്ന ഹമാസിനെ തീവ്രവാദിക്കൂട്ടമായും അല്ലെങ്കില്‍ അതിനെ മുസ്ലിം തീവ്രവദത്തിന്റെ ലിസ്റ്റില്‍ പെടുത്താനും മത്സരിക്കുന്നത് കാണാം. രണ്ടാം യുദ്ധാനന്തരം രൂപെടുത്തിയ ഇസ്രായേലിന്റെ പിന്നില്‍ നിരവധി രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ട് എന്നത് കാണാതിരുന്നു കൂട അതേ സമയം . ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിന്റെ പിറവി ലോകാവസാനത്തിന്റെ തുടക്കം എന്നതിന്റെ അടയാളമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംഗള്‍ എന്നാണ് എന്റെ അറിവ്. ഇതും കൂട്ടി വായിക്കുമ്പോള്‍ മുസ്ലിം ജൂത ശത്രുതക്ക് പിന്നില്‍ മതപരമായ ചില ബന്ധങ്ങള്‍ കാണാതിരിക്കാനാവുന്നില്ല.

സഹജീവനം said...

You are cordially invited to visit our blog( on issues related to our dream of a world without competition - the world of sahajeevanam)
http://sahajeevanam.blogspot.com/
Sorry for posting this if you are not interested.
Chacko (for sahajeevanam)

മലയാ‍ളി said...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൌതുകം!

കഷ്ടം!

വിവാദങ്ങളില്ലാതെ ‘മല്ലൂസി’നെന്തു രസം!

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates