പ്രിയപ്പെട്ട അമ്മയ്ക്ക്,
“അമ്മയ്ക്ക് സുഖമാണല്ലൊ അല്ലേ?.ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു.ഇത്തവണയും നാട്ടില്‍ വരാന്‍ ഒക്കുമെന്ന് തോന്നുന്നില്ല. കാരണം,പുതിയ പ്രതിസന്ധി തന്നെ. അമേരിക്കയില്‍ വളരെ പ്രശ്നങ്ങളാണ്......”
വിലാസിനി റ്റീച്ചര്‍ വായനയ്ക്കിടയില്‍ ചിന്തയിലാണ്ടു;
‘ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളു. നാലു വര്‍ഷമായി ഈ പതിവ് പല്ലവി തന്നെ. ഓരോ തവണയും ഓരോ കാരണങ്ങളാണ്. ഒരു തവണ അവന്റെ ഭാര്യയുടെ അമ്മച്ചിയെ അങ്ങോട്ട് കൊണ്ടു പോകുന്നത് കൊണ്ടായിരുന്നു. അവള്‍ക്ക് അമ്മച്ചി ഇല്ലാതെ ജീവിക്കാന്‍ ഒക്കത്തില്ലത്രേ...അത്ര പ്രയാസപ്പെട്ട് അവിടെ തന്നെ നില്‍ക്കേണ്ട ഒരാവശ്യവും ഇല്ല. അവന്റെ അച്ഛന് സമ്പാദിച്ച് വെച്ചത് തന്നെ ധാരാളം.ആ നസ്രാണിച്ചി പെണ്ണിനെ കല്യാണം കഴിച്ചതോട് കൂടി അവന്റെ എല്ലാ ബന്ധവും അറ്റതു പോലെയാണ്. അവനിവിടെ വന്ന് ജോലിയും എടുത്ത് ജീവിക്കാമായിരുന്നില്ലേ. അമ്മയ്ക്ക് മക്കളുടെ സ്വത്തും ധനവും ഒന്നും വേണ്ട. ദൈവം സഹായിച്ച് എന്റെ പെന്ഷന് പണം മതി എനിയ്ക്ക് ജീവിക്കാന്‍. വയസ്സ് കാലത്ത് നിങ്ങടെ സ്നേഹമാ മോനേ എനിയ്ക്ക് വേണ്ടത്. അന്യ ജാതീല് ഉണ്ടായതായാല്‍ പോലും അവര്‍ എന്റെ പേരമക്കളല്ലേ.?.എനിയ്ക്കുമില്ലേ അവരുമായി ജീവിക്കാനുള്ള ആഗ്രഹം?’.
റ്റീച്ചര്‍ കത്തിലേക്ക് വീണ്ടും മുഖം തിരിച്ചു;
“ഗീതേച്ചി സഹായത്തിന് വരാറുണ്ടെന്ന് കരുതുന്നു. എന്റെ അന്വേഷണം പറയണം. ഞാന്‍ നിറുത്തുകയാണമ്മേ......ഇതിനോടൊപ്പം കൊടുത്തുവിട്ട മാല അമ്മയ്ക്കിഷ്ടമായോ?.
അത് ലിസ്സിയുടെ വകയാണ്, ‘മദേഴ്സ് ഡെ’യ്ക്കുള്ള സമ്മാനം.
അവളും മക്കളും അവളുടെ അമ്മച്ചീം അമ്മയ്ക്ക് അന്വേഷണം പറഞ്ഞിട്ടുണ്ട്.
ഞാന്‍ നിറുത്തട്ടെ അമ്മേ..ജോലിയ്ക്ക് പോകാറായി.”
സ്നേഹപൂര്‍വ്വം മകന്,
കൃഷ്ണദേവ്.
‘എന്തായാലും അമ്മയെ ഓര്‍ക്കാന്‍ ഒരു അമ്മദിനം ഉണ്ടായത് ഭാഗ്യം’ എന്നോര്‍ത്ത് ഉള്ളില്‍ ചിരിച്ചു കൊണ്ട് ആ അമ്മ എഴുത്തു മടക്കി വെച്ചു.

21 comments:
മക്കളുടെ സ്നേഹം കൊതിക്കുന്ന അമ്മമാര്‍ക്ക് വേണ്ടി,
‘ഇനിയൊരു അമ്മദിനം കൂടി’
വായിക്കുക,കമന്റുക.
അമ്മ ഉള്ളില്‍ ചിരിച്ചിക്കുമോ ആവോ?
രാവിലെ വിളിച്ചപ്പോള്‍ ഗുളിക കൊണ്ട് കാലിലെ വേദനക്ക് അല്പം ആശ്വാസമായെന്നാണ് ഉമ്മ പറഞ്ഞത്. അപ്പോഴും വേദന കടിച്ചിറക്കുക തന്നെയായിരിക്കും.
ആലുക്കാസ് ജ്വല്ലറീ കീ ജയ്., മദേഴ്സ് ഡേ കീ ജയ്
http://kaanappuram.blogspot.com/
http://padanam.blogspot.com/
എന്നാലും വാലന്‍ഡൈന്‍സ് ഡേക്കു ഫോണ്‍ നെറ്റ് വര്‍ക്കു ബിസിയാവുന്നത്ര മദേര്‍സ് ഡെക്കു ബിസിയാവാറില്ല.
എഴുത്തിനു സ്വാഗതം
“മാം ഹെ മുഹബ്ബത്ത് കാ നാം
മാം കോ ഹസാരോം സലാം”
നെല്ലും പതിരും വേർതിരിച്ചു ,
നിശ്ശബ്ദത പോലും പാഠങ്ങളാക്കി ,
അകക്കണ്ണു കൊണ്ട് കാണാൻ പഠിപ്പിച്ച്,
ഏറെ നേരത്തേ എന്നെ വിട്ട് പോയ
മാതാവ് എന്റെ ഓരോ നിമിഷത്തിലുമുണ്ട്.
അവരെ ഓർക്കാൻ എനിക്ക് പ്രത്യേക ദിനങ്ങൾ വേണ്ട.!!!!!!!!!!!!
ഭാവുകങ്ങൾ
സ്നേഹത്തോടെ
പ്രതിധ്വനി
ഓരോരുത്തരെയും ഓർക്കാൻ ഇപ്പോൾ ഓരോരോ ദിനങ്ങളാണല്ലോ ! കാലം പോയ പോക്കേ !
സുമയ്യ..
അമ്മദിനങ്ങള്‍ പോലും, അമ്മയെ ഓര്‍മിപ്പിക്കാത്ത മക്കള്‍ ജീവിക്കുന്ന ലോകം വിദൂരമല്ല. ഇനിയത്തെ കാലത്ത് മക്കളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുത് എന്നതാണ് സത്യം. അല്പമെങ്കിലും സ്നേഹം ലഭിച്ചാല്‍ പരമ ഭാഗ്യമെന്നു തന്നെ വേണം കരുതാന്‍.
ഒരു തേങ്ങായുടക്കാന്‍ വന്നതാ... ഇനിയെങ്ങനെ..
അമ്മക്കൊരുമ്മ കൊടുക്കാന്‍ ഒരു ദിനം.
കത്ത് നന്നായി.. വായനയും..
-സുല്‍
good post..
അമ്മക്കൊരു ദിനമോ?
കഷ്ടം തന്നെ!
That's why islam teach, there is no heaven forgetting mother! good post!
all the best!
vazhakodan.blogspot.com
ente ella dinagalum ammakkay....
അമ്മക്കൊരുമ്മ ഓര്‍മ്മയ്ക്ക് മാത്രമല്ല എല്ലാ അമ്മമാര്‍ക്കും...
അമ്മ ദിനല്ത്തില് പോലും പെറ്റഅമ്മയെ ഓര്‍ക്കാത്ത മക്കള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതൊരു ഒരു സത്യം അപ്പൊ വിലാസിനി ടീച്ചര്‍ ഭാഗ്യവതി എന്ന് ഞാന്‍ പറയട്ടെ. ഇത്രും പെട്ടന്നാ മകന് വന്നു കാണാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.
"ഖല്ബില് തട്ട്യേത് നിക്കും കുട്ട്യേള്ക്കും എയ്താന് ന്റ്റെ കെട്ട്യോന് ഒരുക്കിത്തന്നത്"
പോസ്റ്റിനെക്കാളിഷ്ടായത് ഇതാണ്... ഇക്കാക്കും കുട്ട്യോള്‍ക്കും സ്നേഹം.
വളരെ രസമുള്ള എഴുത്ത്...
ട്രിച്ചൂര് ബ്ലോഗ് ക്ലബ്ബില്‍ ഫോളോവര്‍ ആയി വന്നതില്‍ സന്തോഷം.
ദയവായി ലിങ്ക് സന്ദര്‍ശിക്കുക.. അംഗമായി ചേരുക. സാന്നിദ്ധ്യം രേഖപ്പെടുത്തുക.
സ്നേഹത്തോടെ
ജെ പി
ദൂര ദേശങ്ങളിലെ മക്കളെ ഓര്‍ത്ത് കഴിയുന്ന അമ്മമാരെ ഓര്‍മ്മിപ്പിക്കുന്ന ഈ പോസ്റ്റിന് എല്ലാ ആശംസകളും
പട പടാന്നു പോരട്ടേ..........
എവിടെ ????????????
വിഷയം കിട്ടാൻ വല്ല വാൽമീകത്തിനുള്ളിലും കയറിയിരിക്കുകയാണോ??????????????ऽ
സുമയ്യ പറഞ്ഞകഥ ഇവിടെ ശരിക്കുള്ളതാണ് കേട്ടൊ
അമ്മയുടെ നൊമ്പരങ്ങള്‍ ആദ്രമായി അവതരിപ്പിച്ചിരിക്കുന്നു.
കൊള്ളാം.............
അങ്ങനെ എങ്കിലും ഓര്‍ക്കുന്നെ നല്ലതല്ലേ മാഷെ .. കാരണം സ്വന്തം അമ്മയെ കെട്ടിയിട്ട സന്താനങ്ങളുടെ നാടാണ് കേരളം ... ഒന്നുടെ ഉണ്ട് വേറൊന്നും വിചാരിക്കരുത് ൨ കുട്ടികളുടെ അമ്മ അയ മരുമകള്‍ ആരുന്നു ആ അമ്മയെ കെട്ടി ഇടാന്‍ കൂടെ നിന്നത് എന്നത് വേറെ ഒരു സത്യം
....ആശംസകള്‍......
സുമയ്യത്ത
ഇവിടെ എത്താന്‍ വൈകി
അമ്മക്ക് ഒരു പ്രത്യേക ദിനം ആവശ്യം ഇല്ല
പക്ഷെ ഈ തിരക്ക് പിടിച്ച ലോകത്ത് അമ്മയെ അങ്ങനെയെന്കിലും ഒന്ന്
ഓര്‍ത്തു വിളിക്കുമല്ലോ ചിലര്‍ .....
അത് അമ്മയ്ക്കും ഒരു സന്തോഷം അല്ലെ ?
പിന്നെ കെട്ട്യോനും കുട്ട്യോളും എന്ത് പറയുന്നു ?
Post a Comment