നിര്‍വചനം
തിരക്കെല്ലാം കഴിഞ്ഞു. എന്തെങ്കിലും എഴുതി കുറിക്കണ്ടെ, അങ്ങിനെ ഒന്നുരണ്ടെണ്ണം തിരിച്ചും മറിച്ചും എഴുതി പോസ്റ്റ് ചെയ്യണൊ വേണ്ടയൊ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസി തോമസിന്റെ ഇവന് എന്റെ പ്രിയ സിജെ എന്ന പുസ്തകം വായിക്കാനായത്. വായിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം അടച്ചു വെയ്ക്കാനേ തോന്നിയില്യ. വളരെ ഇന്റ്രസ്റ്റിംഗ് ആയി തോന്നി. വായിച്ചു തീര്‍ന്നപ്പോഴേ താഴെ വെച്ചുള്ളു. രചനാശൈലി അപാരം തന്നെ.
'ഹൊ എന്തൊരു ധൈര്യം '
സംഗതി പോസറ്റീവ് ചിന്തയാണെങ്കിലും അത്രയൊക്കെ തുറന്ന് എഴുതണമായിരുന്നോ?.എന്നൊരു തോന്നലാണ് എന്റെ ഉള്ളില്‍ തോന്നിയത്.
പ്രവാചകന് മുഹമ്മദ്(സ)ന്റെ ഒരു വചനം ഓര്‍മ്മ വരുന്നു." നിങ്ങളില്‍ ഉത്തമ സ്ത്രീ സ്വന്തം ഇണയുടെ രഹസ്യങ്ങളെ സൂക്ഷിക്കുന്നവളാകുന്നു".
ഇന്നത്തെ സ്ത്രീകളില്‍ എത്രമാത്രം പേര് അങ്ങനെ സൂക്ഷിക്കുന്നവരുണ്ട്?.
പുരുഷനോട് സ്വന്തം ഇഛക്കായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളാണത്രെ- ഒന്ന് സമാധാന പരമായ വീട്, രണ്ട് സഞ്ചരിക്കാനൊരു വാഹനം , മൂന്ന് സുശീലയായ ഭാര്യ.
ഇത് മൂന്നും ലഭിച്ചാല്‍ അവന് തീര്‍ച്ചയായും സന്തുഷ്ടി ഉള്ളവനായിരിക്കണം . കാരണം, അങ്ങനെയുള്ള ദൈവേഛ ആശിക്കുന്നവനാണല്ലൊ പ്രാര്‍ത്ഥിക്കുന്നവനും .
ഈയിടെ ചില വീടുകള്‍ സന്ദര്‍ശിക്കാന്‍ ഇടയായി. വളരെ വലിയതും മുന്തിയ തരം കാറുമൊക്കെയുള്ള വീട്. ഞങ്ങള്‍ വീടിന്റെ കാളിംഗ് ബെല്‍ അല്ല ഓട്ടുമണി അടിച്ചു, നനഞ്ഞൊട്ടിയ ഗൃഹനായിക കതക് തുറന്നു. ഇരിക്കാന്‍ പറഞ്ഞു. അകത്തേക്ക് കയറിയ ഞങ്ങള്‍ ശരിക്കും വീര്‍പ്പുമുട്ടി. കാരണം , വില കൂടിയ തരം ഇരിപ്പിടങ്ങളുടെ ശോചനീയാവസ്ഥ തന്നെ. മൂത്രം മണക്കുന്ന സോഫകളും അലസമായ് കിടക്കുന്ന മറ്റു ഉരുപ്പിടികളും .!!!,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുള്ള വീടാണെന്നു കൂടി അറിയണം ?.
ഇവിടെ ആരാണീ ശോചനീയാവസ്ഥക്ക് ഉത്തരവാദി. ഗൃഹനാഥനോ അതോ നായികയോ ?.
ചില സ്ത്രീകള്‍ ശഠിക്കാറുണ്ട് 'എന്താ അദ്ദേഹത്തിന് കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍, ഞങ്ങള്‍ വെച്ചൊരുക്കി തരുന്നില്ലേ പിന്നെ എന്താ.....
' ശുദ്ധ മണ്ടത്തരം .......
അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നതുപോലെ അഛന് കഴിഞ്ഞോളണം എന്നില്ല. പുരുഷന് വിഭവങ്ങള്‍ തേടാനും ശേഖരിക്കാനും അതെത്തിക്കാനും , സ്ത്രീ അത് പരമാവധി ഉപയോഗപ്പെടുത്തി സല്സ്വഭാവികളായ കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുകയുമാണ് ചെയ്യേണ്ടത്.
എന്ന് വെച്ച് പുരുഷന്മാര്ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് ഉറപ്പിക്കേണ്ടതില്ല. ഭാര്യമാര്‍ക്ക് തണലായി നില്‍ക്കാനും അവരുടെ പോരായ്മകളെ ഇകഴ്തി കാട്ടാതെ അനുഭാവപൂര്‍വ്വം തിരുത്തിക്കൊടുക്കാനും തയ്യാറാകേണ്ടതുണ്ട്.
ഒപ്പം സ്ത്രീകളായ നമ്മള് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
നല്ല സംസ്കാരത്തിന്നുടമകള്ക്കേ നല്ലൊരു കുടുംബിനി ആകാന്‍ കഴിയൂ. അത് പ്രകൃത്യാലും പാരമ്പര്യമായും വായനയിലൂടെയും മാത്രമേ ലഭിയ്ക്കൂ. സംസ്കാരം ഉണ്ടെങ്കിലേ അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനാകൂ.
വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നത് ഒരു കുലീനസ്ത്രീകളുടെ ലക്ഷണമാണ്. അത് വൃത്തിയുള്ള മനസ്സിന്നുടമകള്‍ക്കേ സാധിക്കൂ. അങ്ങിനെ ആകുമ്പോഴേ സമാധാനവും സന്തോഷവും നമ്മുടെ വീട്ടില്‍ കളിയാടുകയുള്ളൂ.
അപ്പോഴേ ഭര്‍ത്താവ് ആഗ്രഹിച്ച സുശീലയായ ഭാര്യയെ നമുക്കും നല്കാന് കഴിയുകയുള്ളു. അപ്പോഴല്ലേ 'ഭാര്യാ' എന്ന പദത്തിന്റെ ആദരവോടു കൂടിയുള്ള 'നിര്‍വചനം' പൂര്‍ണ്ണമാകുകയുള്ളൂ.

20 comments:
നിര്‍വചനം ഒരു വ്യക്തിഹത്യ അല്ല ഒരു കര്‍മ്മ പദം മാത്രം.....
കാര്യമാത്രാപ്രസക്തമായ പോസ്റ്റ്. നന്നായി.
വനിതാ വിമോചക പ്രവര്‍ത്തകര്‍ കേള്‍ക്കണ്ട...:)
വളരെ ശരി
ചില വീടുകളില്‍ ചെന്നാല്‍ വെള്ളാം കുടിയ്ക്കാന്‍ തന്നെ അറക്കും..
ചെറിയ വീടുകള്‍ വളരെ വൃത്തിയായി സൂക്ഷിക്കുന്നത് കാണുവാന്‍ തന്നെ മനസ്സിനു സുഖമാണ്`. എല്ലാവര്ക്കും വേണം ഈ കാര്യത്തില്‍ ശ്രദ്ധ
ആശംസകള്‍
ഡി സി ബുക്സ്
ഞാനും വായിച്ചിട്ടുണ്ട്,"ഇവന് എന്റെ പ്രിയ സി.ജെ"...
ഹൃദയത്തില്‍ തറയ്ക്കുന്ന ഭാഷ...പക്ഷെ,ലളിതമായ വിവരണവും..
kollallo....
ingane thanne venam..
but ippol inganokke kuaravalle/
pravachakante jeevitha charyakalkkum vachanangalkkum ee lokathu ere prasakthi yundu...........bhavukangal
ആ പുസ്തകം വായിച്ചില്ല, പക്ഷെ ഇഷ്ടപ്പെട്ട നാടകകൃത്താണ് സി ജെ.
പോസ്റ്റിന്റെ മിതത്വം ഇഷ്ട്ടമായി. പറഞ്ഞ വാക്കിന്റെ കുലീനതയും.
മുരളിക.
ശുദ്ധവും വൃത്തിയും എല്ലാവരും ശീലിക്കുന്നതിനാണ്
പണ്ടു മുതലേ വൃത്തി- മതവും പ്രാര്‍ത്ഥനയും ആയി കൂട്ടിയിണക്കിയത്.പ്രത്യേകിച്ച് ഭാരത സംസ്കാരത്തില്‍ കാലത്തു ഉണര്‍ന്നാല്‍ കുളിക്കണം. കുളിച്ച് വസ്ത്രം മാറ്റിയിട്ടേ അടുക്കളയില്‍ കടന്ന് പാചകം തുടങ്ങാവൂ , കാലത്ത് മുറ്റം തൂക്കണം വീട് അടിച്ചു വാരണം തുണി അലക്കി വിരിക്കണംഇങ്ങനെ ചിട്ടകള്‍ അത് തുടരുന്നത് നല്ലതു തന്നെ. മുന്തിയ തരം എന്ന് പൊങ്ങച്ചം പറയുന്നതിനേക്കാള്‍ വൃത്തിയുള്ള എന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. ഗൃഹഭരണം ഇരുപത്തി നാലു മണിക്കുറും ശുഷ്ക്കാന്തിയോടെ പരാതി പറയാതെ ചെയ്യണം .. ഒരു ജീവിതചര്യ ആയി, ഭര്‍ത്താവിന്റെയും മക്കളുടേയും വീടിന്റെയും ജീവന് ആരോഗ്യം സ്വന്തം കൈയ്യില്‍ ആണെന്ന് ഓരോ വീട്ടമ്മയും എന്നും ഓര്‍മ്മിക്കണം .. ...
“ഇവന് എന്റെ പ്രിയ സിജെ ” റോസി തോമസ്സ് എഴുതിയ കാലത്ത് വളരെ രൂക്ഷമായി അവരെ വിമര്ശിച്ചിരുന്നൂ ഒളിഞ്ഞും മറഞ്ഞും .. ആ രീതിയില്‍ ഉള്ള വെളിപ്പെടുത്തല്‍ കൂട്ടക്കാര് തന്നെ കുറ്റപെടുത്തി ..ഇന്ന് പറയുന്ന അഭിപ്രായം അവര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു....
എന്തൂട്ടായാലും വേണ്ടില്ല.
ഒരു പെണ്ണ് ഇങ്ങനെല്ലാം എഴുതീറ്റ് കണ്ടല്ലോ ...!
അല്‍ഹംദുലില്ലാഹ്.
പിന്നെ ഇത്താ..
അടിച്ച് പൊളി ആയിരുന്നു തുടക്കം.
ഞാന്‍ ഇപ്പോഴാണു കണ്ടത്.
അഭിനന്ദനങ്ങള്‍.
ഇപ്പോള്‍ ഒരു ദുആ കൂടി ഉള്പ്പെടുത്തീട്ടോ എന്റെ ആവശ്യങ്ങളുടെ ലിസ്റ്റില്‍.
പടച്ചോനേ ഇത്താനെപ്പോലെ വകതിരിവുള്ള ഒരുത്തീനെ തന്നെ തരണേ കെട്യോളായിട്ട്.
ഹ.എന്താ ഇത്.ഒന്നു നല്ലോണം ആമീന്‍ പറ.ഇത്താ...
പ്രാര്‍ഥനയോടെ ജിപ്പൂസ്.
സീ ജെ യുടെ പുസ്തകം ഒരു ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പ് വായിച്ചതാണ്. അന്നേ നന്നായി ഇഷ്ടപെട്ടിരുന്നു. ഒരു വ്യക്തിയെ പ്രത്യേകിച്ചും നന്നായി അറിയപ്പെടുന്ന ഒരാളെ ഭാര്യയെന്ന ആള് നോക്കിക്കാണുമ്പോള്‍ ഇത്രയേറെ പുറത്തുനിന്നു നോക്കാന്‍ എങ്ങിനെ കഴിയുമെന്ന് ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ചും അതിന്റെ
അവസാന ഭാഗങ്ങള്‍. അതോടൊപ്പം നിങ്ങളുടെ കുറിപ്പുകളും അടിപൊളിയായി. അഭിനന്ദനങ്ങള്‍
"പ്രവാചകന് മുഹമ്മദ്(സ)ന്റെ ഒരു വചനം ഓര്‍മ്മ വരുന്നു." നിങ്ങളില്‍ ഉത്തമ സ്ത്രീ സ്വന്തം ഇണയുടെ രഹസ്യങ്ങളെ സൂക്ഷിക്കുന്നവളാകുന്നു".
ഇന്നത്തെ സ്ത്രീകളില്‍ എത്രമാത്രം പേര് അങ്ങനെ സൂക്ഷിക്കുന്നവരുണ്ട്?."
good quotation......... very nice....
itz really interesting to read yr blog...
aasamsakal
Very rich and interesting articles, good BLOG!
Really good one... Best Wishes...!!!
Great...
Sumayya....
Nee Paladum thirichu arinjirikkunnu....
Good Blog, I think I want to find me, I will tell my other friends, on all
fishing net factory
alhamdulillah
ആശംസകള്‍
please join and record your presence
http://trichurblogclub.blogspot.com/
please join and record your presence
http://trichurblogclub.blogspot.com/
Post a Comment